Remanded | 15 വയസുകാരിയെ വീട്ടില്‍ വച്ച് പീഡിപ്പിച്ചെന്ന കേസിലെ പ്രതി റിമാന്‍ഡില്‍

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) പതിനഞ്ചുകാരിയെ വീട്ടില്‍ വെച്ച് പീഡിപ്പിച്ചെന്ന കേസിലെ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. മാട്ടൂല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തന്‍വീറി (22) നെയാണ് പരിയാരം പ്രിന്‍സിപല്‍ എസ് ഐ പിസി സഞ്ജയ് കുമാര്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷമായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

Remanded | 15 വയസുകാരിയെ വീട്ടില്‍ വച്ച് പീഡിപ്പിച്ചെന്ന കേസിലെ പ്രതി റിമാന്‍ഡില്‍
 

സ്‌കൂളില്‍ നടന്ന കൗണ്‍സിലിങ്ങിനിടെയാണ് പെണ്‍കുട്ടി അധ്യാപികമാരോട് പീഡന വിവരം പറയുന്നത്. തുടര്‍ന്ന് ഇവര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തില്‍ പീഡനം നടന്നുവെന്ന് വ്യക്തമായതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തളിപ്പറമ്പ് പോക്‌സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Keywords: Man remanded for molesting minor girl, Kannur, News, Molestation, Remanded, Court, Kerala.
Aster_MIMS
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia