Remanded | 'മദ്യലഹരിയില്‍ ക്ഷേത്രത്തിലെ നാഗപ്രതിഷ്ഠ തകർത്തു'; യുവാവ് റിമാന്‍ഡില്‍

 


ADVERTISEMENT

പാനൂര്‍: (www.kvartha.com) മദ്യലഹരിയില്‍ ചൊക്ലി മേനപ്രം വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിലെ നാഗപ്രതിഷ്ഠ തകർത്തെന്ന കേസിലെ പ്രതിയെ പൊലീസ് തലശേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കോഴിക്കോട് ജില്ലയിലെ നിജിനെയാണ് (29) ചൊക്ലി എസ്ഐ ഷാജി അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കിയത്. 27ന് പുലര്‍ചെ ഒരുമണിയോടെയാണ് സംഭവം.

Remanded | 'മദ്യലഹരിയില്‍ ക്ഷേത്രത്തിലെ നാഗപ്രതിഷ്ഠ തകർത്തു'; യുവാവ് റിമാന്‍ഡില്‍

'ക്ഷേത്രഭാരവാഹികളുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം നടക്കുന്നതിനിടെ യുവാവിനെ കഴിഞ്ഞ ദിവസം രാത്രി റോഡരികില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം ഫോടോയും പേര് വിവരവും ശേഖരിച്ച് വിട്ടയച്ചിരുന്നു. ഇതിനിടെയാണ് ക്ഷേത്രത്തില്‍ നടന്ന അതിക്രമത്തിന്റെ വിവരം പുറത്തുവരുന്നത്.

Remanded | 'മദ്യലഹരിയില്‍ ക്ഷേത്രത്തിലെ നാഗപ്രതിഷ്ഠ തകർത്തു'; യുവാവ് റിമാന്‍ഡില്‍

ക്ഷേത്രത്തിന് സമീപത്തെ നിരീക്ഷണ ക്യാമറ ദൃശ്യം പരിശോധിച്ചപ്പോൾ ദൃശ്യത്തിലെ യുവാവിന്റെ ഫോടോയുമായി സാമ്യം തോന്നിയതോടെ യുവാവിനെ കസ്റ്റഡിയിലെടുത്ത് വീണ്ടും ചോദ്യം ചെയ്യുകയായിരുന്നു. ഒടുവില്‍ ക്ഷേത്രത്തിലെ നാഗപ്രതിഷ്ഠ താന്‍ തന്നെയാണ് തകര്‍ത്തതെന്ന് ഇയാള്‍ സമ്മതിച്ചു. തലശേരി കോടതിയില്‍ ഹാജരാക്കിയ യുവാവിനെ റിമാന്‍ഡ് ചെയ്തു', പൊലീസ് പറഞ്ഞു.

Keywords: Kannur, Kerala, News, Man, Remanded, Attack, Temple, Youth, Case, Police, Court, Complaint, Investigates, Road, Custody, Photo, Top-Headlines,  Man remanded for attacking Naga Deity.
< !- START disable copy paste -->
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Webdesk Vi
Webdesk Vi

154168 Articles

Tags

Share this story

wellfitindia