സ്‌റ്റേഷനില്‍ നിന്നും ഇറങ്ങിയോടിയ പ്രതി പുഴയില്‍ ചാടി മരിച്ചെന്ന് പൊലീസ്
Dec 3, 2021, 19:53 IST
തൊടുപുഴ: (www.kvartha.com 03.12.2021) പൊലീസ് സ്‌റ്റേഷനിലെ സെലില്‍(Cell) നിന്ന് ഇറങ്ങിയോടിയ പ്രതി പുഴയില്‍ ചാടി മരിച്ചെന്ന് പൊലീസ്. തൊടുപുഴ പൊലീസ് സ്‌റ്റേഷനില്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. തൊടുപുഴ കോലാനി പാറക്കടവ് കുളങ്ങാട്ട് വീട്ടില്‍ ശാഫി കെ ഇബ്രാഹിം (28) ആണ് മരിച്ചത്.
ശാഫി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറയുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബ ടീം തൊടുപുഴ ചാഴിക്കാട്ട് ആശുപത്രിക്ക് സമീപത്തെ കടവില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ടെത്തിനായി കൊണ്ടുപോയി.
Keywords: Man ran away from police station jumped into river and died, Thodupuzha, News, Local News, River, Dead Body, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.