കുടുംബവഴക്ക്; തൃശൂരില്‍ ജ്യേഷ്യഠന്‍ അനുജനെ തലയ്ക്കടിച്ചുകൊന്നു

 


തൃശൂര്‍: (www.kvartha.com 08.09.2015) കുടുംബ വഴക്കിനെ തുടര്‍ന്ന് ജ്യേഷ്ഠന്‍ അനുജനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. ആമ്പല്ലൂര്‍ വരന്തരപ്പിള്ളി കുന്നത്തുപാടം തൃക്കൂക്കാരന്‍ ബേബിയാണ് (60) സഹോദരന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം.

സഹോദരന്‍ അന്തോണി ഇരുമ്പു വടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന്
കുടുംബവഴക്ക്; തൃശൂരില്‍ ജ്യേഷ്യഠന്‍ അനുജനെ തലയ്ക്കടിച്ചുകൊന്നു
പോലിസ് പറഞ്ഞു.  മൃതദേഹം പുതുക്കാട് ഗവ. ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനുശേഷം വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കും. സംഭവത്തില്‍ സഹോദരന്‍ അന്തോണിക്കെതിരെ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia