Dead | ഒല്ലൂരില്‍ കള്ളുഷാപിലുണ്ടായ കത്തിക്കുത്തില്‍ യുവാവ് മരിച്ചു; പ്രതി അറസ്റ്റില്‍
Sep 15, 2022, 15:40 IST
ADVERTISEMENT
തൃശ്ശൂര്‍: (www.kvartha.com) ഒല്ലൂരില്‍ കള്ളുഷാപിലുണ്ടായ കത്തിക്കുത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തൈക്കാട്ടുശ്ശേരി സ്വദേശി പൊന്തക്കല്‍ വീട്ടില്‍ ജോബിയാണ് മരിച്ചത്. സംഭവത്തില്‍ പ്രതിയായ വല്ലച്ചിറ സ്വദേശി രാഗേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
വ്യാഴാഴ്ച രാവിലെയാണ് ഒല്ലൂരിലെ കള്ളുഷാപില്‍ വെച്ച് ജോബിക്ക് കുത്തേറ്റത്. ജോബിയും രാഗേഷും തമ്മില്‍ നേരത്തെ ചില തര്‍ക്കങ്ങളുണ്ടായിരുന്നു. വ്യാഴാഴ്ച രാവിലെ കള്ളുഷാപില്‍ വെച്ചും ഇവര്‍ തമ്മില്‍ വഴക്കുണ്ടായി. ഇതിനിടെ ജോബിയെ കയ്യില്‍ കരുതിയിരുന്ന കത്തിയെടുത്ത് രാഗേഷ് കുത്തിപരിക്കേല്പിക്കുകയായിരുന്നു.
കുത്തേറ്റ ജോബിയെ ഉടന്‍ തന്നെ തൃശ്ശൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഉച്ചയോടെ മരണം സംഭവിച്ചു. പ്രതിയായ രാഗേഷിനെ സംഭവസ്ഥലത്തുവെച്ച് നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്പിക്കുകയായിരുന്നു.
Keywords: Man killed to death in toddy shop, Thrissur, News, Local News, Attack, Hospital, Treatment, Dead, Kerala.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.