'കൊച്ചി ഗോശ്രീ പാലത്തില്‍ നിന്ന് യുവാവ് കപ്പല്‍ ചാലിലേക്ക് ചാടി'; തിരച്ചില്‍ തുടരുന്നു

 



കൊച്ചി: (www.kvartha.com 07.02.2022) ഗോശ്രീ പാലത്തില്‍ നിന്ന് യുവാവ് കപ്പല്‍ ചാലിലേക്ക് ചാടിയതായി ഓടോ റിക്ഷാ ഡ്രൈവര്‍.  ഇയാള്‍ക്കായി സംഭവസ്ഥലത്ത് സ്‌കൂബ ടീമും കോസ്റ്റല്‍ പൊലീസും തിരച്ചില്‍ നടത്തുകയാണ്. രാവിലെ 10 മണിയോടെയാണ് സംഭവം നടന്നത്. 

ഹൈകോടതി പരിസരത്തുനിന്ന് ഓടോ റിക്ഷ വിളിച്ച് പോയ ഏകദേശം 35 വയസോളം തോന്നിക്കുന്ന യുവാവാണ് ചാടിയതെന്നാണ് വിവരം. ഓടോ റിക്ഷ ഡ്രൈവറാണ് സംഭവം പൊലീസിനെ അറിയിച്ചത്.

'കൊച്ചി ഗോശ്രീ പാലത്തില്‍ നിന്ന് യുവാവ് കപ്പല്‍ ചാലിലേക്ക് ചാടി'; തിരച്ചില്‍ തുടരുന്നു


'രാവിലെ ഹൈകോടതി പരിസരത്തുനിന്ന് ഓടോ റിക്ഷ വിളിച്ച യുവാവ് ഗോശ്രീ പാലത്തിനു നടുക്കെത്തി നിര്‍ത്താന്‍ ആവശ്യപ്പെട്ടു. ഇവിടെയിറങ്ങിയ യുവാവ് ഉടന്‍തന്നെ താഴേക്ക് ചാടുകയായിരുന്നു.'- ഓടോ റിക്ഷ ഡ്രൈവര്‍ പറഞ്ഞു.

Keywords:  News, Kerala, State, Kochi, Youth, Auto Driver, High Court of Kerala,, Man Jumps Off Goshree bridge at Kochi
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia