Accident | നെടുംപൊയില്‍ ചുരത്തില്‍ ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് ഗുരുതരമായി പരുക്കേറ്റു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) നെടുംപൊയില്‍ ചുരത്തില്‍ ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. നാലുമണിക്കൂര്‍ നേരത്തെ പ്രയത്നത്തിനൊടുവിലാണ് ഫയര്‍ ഫോഴ്സ് ഡ്രൈവറെ വാഹനത്തില്‍ നിന്നും രക്ഷപ്പെടുത്തിയത്. കര്‍ണാടകത്തില്‍ നിന്നും പെയിന്റുമായെത്തിയ ലോറിയാണ് ചൊവ്വാഴ്ച പുലര്‍ചെ ഒരുമണിയോടെ നെടുംപൊയില്‍ ചുരം ഇരുപത്തിയൊമ്പതില്‍ മറിഞ്ഞത്.
Aster mims 04/11/2022

Accident | നെടുംപൊയില്‍ ചുരത്തില്‍ ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് ഗുരുതരമായി പരുക്കേറ്റു

ഡ്രൈവറും സഹായിയുമായിരുന്നു ലോറിയില്‍ ഉണ്ടായിരുന്നത്. ഡ്രൈവറായ ബസ്വരാജ്(29) ലോറിയുടെ കാബിനില്‍ കുടുങ്ങുകയായിരുന്നു. പേരാവൂരില്‍ നിന്നും ഇരിട്ടിയില്‍ നിന്നും അഗ്നിരക്ഷാ സേനയും പൊലീസും കണിച്ചാര്‍ ഗ്രാമപഞ്ചായതംഗം ജിമ്മി എബ്രാഹാമിന്റെ നേതൃത്വത്തിലുള്ള പ്രദേശവാസികളുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

പുലര്‍ചെ നാലുമണിയോടെയാണ് ഡ്രൈവറെ പുറത്തെടുത്തത്. ഗുരുതരമായി പരുക്കേറ്റ ഇയാളെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ കൂടെയുണ്ടായിരുന്ന ലോറി ക്ലീനര്‍ ചന്ദ്രകുമാറിനും പരുക്കേറ്റിട്ടുണ്ട്.

Keywords: Man injured after lorry accident, Kannur, News, Accident, Injured, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia