Arrested | സ്‌കൂടറില്‍ കടത്താന്‍ ശ്രമിച്ച കഞ്ചാവും ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റില്‍
Feb 24, 2023, 21:47 IST
ആലപ്പുഴ: (www.kvartha.com) സ്‌കൂടറില്‍ കടത്താന്‍ ശ്രമിച്ച കഞ്ചാവും ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റില്‍. തണ്ണീര്‍മുക്കം സ്വദേശി പി എ വിയാസിനെയാണ് (28) ആലപ്പുഴ എക്‌സൈസ് റേന്‍ജ് ഇന്‍സ്‌പെക്ടര്‍ എസ് സതീഷും സംഘവും ചേര്‍ന്ന് പിടികൂടിയത്. വെള്ളിയാഴ്ച പുലര്‍ചെ കലവൂര്‍ ജന്‍ക്ഷനിലാണ് സംഭവം.
സ്‌ട്രൈകിങ് ഫോഴ്‌സ് ഡ്യൂടിയുടെ ഭാഗമായി എക്‌സൈസ് നടത്തിയ പരിശോധനയിലാണ് യുവാവ് കുടുങ്ങിയത്. 1.100 കിലോ കഞ്ചാവും 24.327 ഗ്രാം ഹാഷിഷ് ഓയിലുമാണ് സ്‌കൂടറില്‍ നിന്നും കണ്ടെടുത്തതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. എക്‌സൈസ് സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ മധു എസ്, സതീഷ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അനിലാല്‍, സാജന്‍ ജോസഫ്, ശെഫീക്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ സുലേഖ എന്നിവര്‍ ഉണ്ടായിരുന്നു.
Keywords: Man held with ganja, hashish oil, Alappuzha, News, Drugs, Arrested, Remanded, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.