കുട്ടികള്‍ കളിക്കുന്നതിനിടെ എടുത്ത് കൊണ്ടുപോയ പന്ത് തിരിച്ചു ചോദിക്കാന്‍ ചെന്ന യുവാവിന്റെ കൈവെട്ടി; പ്രതി അറസ്റ്റില്‍
May 29, 2021, 22:10 IST
ബദിയടുക്ക: (www.kvartha.com 29.05.2021) കുട്ടികള്‍ കളിക്കുന്നതിനിടെ എടുത്ത് കൊണ്ടുപോയ പന്ത് തിരിച്ചു ചോദിക്കാന്‍ ചെന്ന യുവാവിന്റെ കൈവെട്ടിയ സംഭവത്തില്‍ അയല്‍വാസിയായ പ്രതി അറസ്റ്റില്‍. പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തതായി പൊലീസ് അറിയിച്ചു. വെള്ളിയാഴ്ചയാണ് സംഭവം.
നീര്‍ച്ചാലിന് സമീപം കടമ്പളയിലെ അബ്ദുല്‍ കരീമിന്റെ (38) കൈ വെട്ടിയ സംഭവത്തിലാണ് പ്രതിയെ ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തത്. ബോധപൂര്‍വം കൊല്ലാന്‍ ശ്രമിച്ചതിനാണ് ഇയാള്‍ക്കെതിരെ
കേസടുത്തിരിക്കുന്നത്. കടമ്പളയില്‍ താമസിക്കുന്ന രാമകൃഷ്ണനാ (65)ണ് അറസ്റ്റിലായത്.
ശസ്ത്രക്രിയക്ക് വിധേയനാക്കിയ കരീം ചെങ്കളയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
കുട്ടികള്‍ കളിക്കുന്നതിനിടെരാമകൃഷ്ണന്‍ എടുത്തു കൊണ്ടു പോയ പന്ത് തിരിച്ചു ചോദിക്കാന്‍ ചെന്നപ്പോള്‍ കൈക്ക് വെട്ടുകയായിരുന്നു.
കരീമിന്റെ വീടിനടുത്ത് എല്ലാ ദിവസവും കുട്ടികള്‍ കളിക്കുക പതിവാണ്. മിക്ക ദിവസങ്ങളിലും രാമകൃഷ്ണന്‍ കുട്ടികളെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി പറയുന്നു. വെള്ളിയാഴ്ച പതിവുപോലെ കുട്ടികള്‍ കളിച്ചു കൊണ്ടിരിക്കെ എത്തിയ കരീമിനോട് രാമകൃഷണന്‍പന്ത് കൊണ്ടുപോയതായി പരാതി പറഞ്ഞിരുന്നു.
തുടര്‍ന്ന് സൗഹാര്‍ദപൂര്‍വം ഈ പന്ത് ചോദിച്ചു വാങ്ങാന്‍ ചെന്നപ്പോഴാണ് ഇയാള്‍ വെട്ടിയത്. തലയില്‍ വെട്ടുന്നത് കൈകൊണ്ട് തടുത്തപ്പോഴാണ് ഇടത് കൈയുടെ മണികണ്ടം അറ്റുപോയത്. കൈപ്പത്തി പകുതിയിലധികം അറ്റുതൂങ്ങിയ നിലയിലാണ് നാട്ടുകാര്‍ കരീമിനെ ആശുപത്രിയിലെത്തിച്ചത്.
കൂലിപണിക്കാരനായ കരീമിന്റെ ചികിത്സാ ചിലവ് നാട്ടുക്കാര്‍ തന്നെ ഏറ്റെടുക്കേണ്ട സ്ഥിതിയിലാണ്.
ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തതായി പൊലീസ് അറിയിച്ചു.
Keywords: Man held on charge of assault, Kasaragod, News, Attack, Police, Arrested, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.