Arrested | കൂത്തുപറമ്പില്‍ വയോധികയെ ആക്രമിച്ച് സ്വര്‍ണമാല കവര്‍ന്നുവെന്ന സംഭവത്തില്‍ സൈനികനായ യുവാവ് അറസ്റ്റില്‍
Jul 12, 2023, 22:00 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) കൂത്തുപറമ്പില്‍ വെച്ച് സ്ത്രീയെ ആക്രമിച്ച് സ്വര്‍ണമാല കവര്‍ന്നുവെന്ന സംഭവത്തില്‍ പ്രതി അറസ്റ്റില്‍. പിണറായി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അരുണ്‍ കുമാറാണ് അറസ്റ്റിലായത്. കവര്‍ചക്ക് ഇരയായ ജാനകിയുടെ ബന്ധുവാണ് സൈനികന്‍ കൂടിയായ അരുണ്‍കുമാര്‍. കൂത്തുപറമ്പിലെ വീട്ടില്‍ കയറി വീട്ടമ്മയുടെ മുഖത്ത് മുളക് സ്പ്രേ അടിച്ചാണ് അരുണ്‍കുമാര്‍ സ്വര്‍ണമാല പിടിച്ചുപറിച്ചോടിയതെന്നാണ് പരാതി.
പന്നിയോറയിലെ ജാനകിയുടെ മൂന്ന് പവന്‍ മാലയാണ് കവര്‍ന്നത്. ജാനകിയുടെ മകനായ കേബിള്‍ ടിവി ഓപറേറ്റര്‍ ഷാജിയെ അന്വേഷിച്ചാണ് സംഭവ ദിവസം ഇയാള്‍ വീട്ടിലെത്തിയത്. വീട്ടിനുളളില്‍ നിന്നാണ് ജാനകി സംസാരിച്ചത്. ഷാജിയെ രണ്ട് ദിവസമായി ഫോണില്‍ കിട്ടുന്നില്ലെന്ന് പറഞ്ഞ അരുണ്‍കുമാര്‍ വീട്ടിനുളളിലേക്ക് കയറി ജാനകിയുടെ മുഖത്ത് മുളക് സ്പ്രേ അടിക്കുകയായിരുന്നു. ഇതോടെ വീണുപോയ ജാനകിയുടെ കഴുത്തില്‍ കിടന്ന സ്വര്‍ണമാലയും പൊട്ടിച്ച് അരുണ്‍ കുമാര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
മാലയുടെ ഒരു ഭാഗം സ്ഥലത്തുണ്ട്. വെളള ഇരുചക്ര വാഹനത്തില്‍ മഴക്കോട്ട് ധരിച്ചാണ് മോഷ്ടാവ് വന്നതെന്ന് പ്രദേശവാസികള്‍ അന്നുതന്നെ പൊലീസിന് വിവരം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൂത്തുപറമ്പ് പൊലീസ് അന്വേഷണം തുടങ്ങിയത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.

Keywords: Man Held For Snatching Gold Chain, Kannur, News, Chain Robbery, Man Arrested, CCTV, Natives, Phone Call, Complaint, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.