Arrested | 'കോള്‍പാടത്ത് നിര്‍ത്തിയിട്ട 2 ബൈകുകള്‍ കത്തിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ കയ്യോടെ പിടികൂടി പൊലീസില്‍ ഏല്പിച്ച് പ്രദേശവാസികള്‍
Mar 28, 2023, 20:41 IST
ADVERTISEMENT
ചങ്ങരംകുളം: (www.kvartha.com) കോള്‍പാടത്ത് നിര്‍ത്തിയിട്ട രണ്ട് ബൈകുകള്‍ കത്തിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ കയ്യോടെ പിടികൂടി പൊലീസില്‍ ഏല്പിച്ച് പ്രദേശവാസികള്‍. ചൊവ്വാഴ്ച പുലര്‍ചെ പള്ളിക്കരയിലാണ് സംഭവം. ചങ്ങരംകുളം പൊലീസ് ആണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. പള്ളിക്കര സ്വദേശി അന്‍സാര്‍ ആണ് പിടിയിലായത്. ഇയാള്‍ മുമ്പ് ചങ്ങരംകുളം സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ഓടോറിക്ഷ കത്തിച്ചെന്ന കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
മാനസിക വെല്ലുവിളി നേരിടുന്നയാളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. പള്ളിക്കരയിലെ കോള്‍ പാടത്ത് പുലര്‍ചെ മീന്‍ പിടിക്കാനെത്തിയ ഒതളൂര്‍ സ്വദേശികളായ ശ്യാം രാജന്, ബശീര്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള ബൈകുകളാണ് ബണ്ട് റോഡില്‍ വെച്ച് കത്തിച്ചത്. രണ്ട് ബൈകുകളും പൂര്‍ണമായും കത്തി നശിച്ചു. മീന്ം പിടിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നല്കുന്ന സൂചന.
Keywords: Man Held For Setting Bike On Fire, Malappuram, News, Arrested, Fire, Police, Bike, Kerala.
Keywords: Man Held For Setting Bike On Fire, Malappuram, News, Arrested, Fire, Police, Bike, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

