4 വര്‍ഷത്തെ അടുപ്പം, ഒടുവില്‍ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതിയില്‍ വിവാഹത്തലേന്ന് യുവാവ് അറസ്റ്റില്‍
Aug 23, 2021, 14:01 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഓച്ചിറ: (www.kvartha.com 23.08.2021) നാലുവര്‍ഷത്തെ അടുപ്പം, ഒടുവില്‍ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതിയില്‍ വിവാഹത്തലേന്ന് യുവാവ് അറസ്റ്റില്‍. തഴവ മണപ്പള്ളി വടക്ക് വിശാല്‍ ഭവനത്തില്‍ ദയാല്‍(34) ആണ് അറസ്റ്റിലായത്. ഓച്ചിറ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച കായംകുളത്തെ ഓഡിറ്റോറിയത്തില്‍ വെച്ച് മുംബൈയിലുള്ള യുവതിയുമായുള്ള യുവാവിന്റെ വിവാഹം നടത്താന്‍ തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് യുവാവിനെതിരെ വീട്ടമ്മ പൊലീസില്‍ പരാതി നല്‍കിയത്.
പൊലീസ് ഇന്‍സ്പെക്ടര്‍ പി വിനോദ്, എസ് ഐ നിയാസ്, പ്രത്യേക സ്ക്വാഡിലെ അംഗങ്ങളായ ഹരിലാല്‍, രഞ്ജിത്ത്, കനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കരുനാഗപ്പള്ളി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പിന്നീട് റിമാന്‍ഡ് ചെയ്തു.
Keywords: Man Held for Molesting Housewife, Kollam, News, Local News, Allegation, Kerala, Molestation, Complaint.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

