കുടുംബവഴക്കെന്ന് സംശയം; അയല്‍വാസിയായ മീന്‍ വ്യാപാരിയെ വെട്ടിപരിക്കേല്പിച്ച ശേഷം ആറ്റില്‍ ചാടിയ യുവാവ് ഒഴുകിയെത്തിയ മരത്തില്‍ നിലയുറപ്പിച്ചത് ഒന്നരമണിക്കൂറോളം; ഒടുവില്‍ കരയ്ക്കെത്തിച്ചത് അഗ്നിരക്ഷാ സേനയും പൊലീസും; ഇയാളെ പിന്നീട് അറസ്റ്റുചെയ്തു
Oct 19, 2021, 15:17 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോട്ടയം: (www.kvartha.com 19.10.2021) അയല്‍വാസിയായ മീന്‍ വ്യാപാരിയെ വെട്ടിപരിക്കേല്പിച്ച ശേഷം ആറ്റില്‍ ചാടിയ യുവാവ് ഒഴുകിയെത്തിയ മരത്തില്‍ നിലയുറപ്പിച്ചത് ഒന്നരമണിക്കൂറോളം. ഒടുവില്‍ കരയ്ക്കെത്തിച്ചത് അഗ്നിരക്ഷാ സേനയും പൊലീസും.
ഇയാളെ പിന്നീട് പൊലീസ് അറസ്റ്റുചെയ്തു. കോട്ടയം ചെമ്മനംപടിക്ക് സമീപം ചൊവ്വാഴ്ച രാവിലെ 11 മണിയോടെയായിരുന്നു നാടകീയസംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് യുവാവ് അയല്‍വാസിയെ ആക്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്;
മീന്‍ വ്യാപാരി മഠത്തില്‍ പറമ്പില്‍ നാസര്‍ എന്നയാളെ പ്രദേശവാസിയായ എബി എന്ന അരുണ്‍ വെട്ടിപരിക്കേല്പിക്കുകയായിരുന്നു. നാസര്‍ കച്ചവടം കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെ വഴിയില്‍ തടഞ്ഞുനിര്‍ത്തി എബി ആക്രമിക്കുകയായിരുന്നു. വീടിന് നൂറ് മീറ്റര്‍ അകലെവെച്ചായിരുന്നു സംഭവം.
നാസറിനെ വടിവാള്‍ കൊണ്ട് വെട്ടിപരിക്കേല്പിച്ചതിന് പിന്നാലെ അരുണ്‍ മീനച്ചിലാറ്റിലേക്ക് ചാടി. തുടര്‍ന്ന് ആറ്റില്‍ ഒഴുകിയെത്തിയ ഒരു മരത്തിന്റെ ചില്ലയില്‍ നിലയുറപ്പിക്കുകയായിരുന്നു. കരയിലേക്ക് കയറിവരാന്‍ നാട്ടുകാര്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ കൂട്ടാക്കിയില്ല. പിന്നീട് അഗ്നിരക്ഷാസേനയും പൊലീസും എത്തി ഒന്നരമണിക്കൂറിന് ശേഷം ഇയാളെ അനുനയിപ്പിച്ച് കരയിലെത്തിക്കുകയായിരുന്നു. ഇയാള്‍ നിന്നിരുന്ന ഭാഗത്തേക്ക് തോണിയിലെത്തിയ അഗ്നിരക്ഷാസേന സംഘം എത്തി ഇയാളെ കൈപിടിച്ച് തോണിയില്‍ കയറ്റുകയായിരുന്നു. തുടര്‍ന്ന് കരയ്ക്കെത്തിച്ച ശേഷം പൊലീസിന് കൈമാറി.
വെട്ടേറ്റ നാസറിനെ കോട്ടയം മെഡികല്‍ കോളജില്‍ പ്രവേശിപ്പിച്ചു. നാസറിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് അറിയുന്നത്. സംഭവസമയത്ത് പ്രതി ലഹരി ഉപയോഗിച്ചിരുന്നതായാണ് വിവരം.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.