ADVERTISEMENT
ഇടുക്കി: (www.kvartha.com31.07.2015) കുമളി ചെല്ലാര്‍കോവില്‍ അരുവിക്കുഴി കാണാനെത്തിയ തമിഴ് യുവാവിനെ വെള്ളച്ചാട്ടത്തില്‍ കാല്‍വഴുതി വീണ് കാണാതായി. തേനി ജില്ലയിലെ തേവാരം സ്വദേശി സതീഷ്‌കുമാറി(32)നെയാണ് കാണാതായത്.
വ്യാഴാഴ്ച ഉച്ചയോടെയാണ് ഏഴംഗ സംഘം തമിഴ്‌നാട്ടില്‍ നിന്നും അരുവിക്കുഴിയിലെത്തുന്നത്.
കുമളിയില്‍ എത്തിയ ഇവര്‍ ജീപ്പ് മാര്‍ഗ്ഗമാണ് അരുവിക്കുഴിയിലെത്തിയത്.
വെള്ളച്ചാട്ടത്തിന് സമീപത്ത് എത്തിയ ഇവര്‍ പരസ്പരം ഫോട്ടോയെടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് കാല്‍വഴുതി വീഴുകയായിരുന്നുവെന്ന് കൂടെയുണ്ടായിരുന്നവര്‍ പറയുന്നു.
വെള്ളച്ചാട്ടത്തില്‍ നിന്നും 500 അടിയോളം താഴ്ചയില്‍ തമിഴ്‌നാട് വനമേഖലയിലേക്കാണ് ഇയാള്‍ വീണത്. ചക്കുപള്ളം ഗ്രാമപഞ്ചായത്തില്‍ പെട്ട ചെല്ലാര്‍കോവിലിലാണ് അരുവിക്കുഴി വെള്ളച്ചാട്ടം. കൂടെയുണ്ടായിരുന്നവര്‍ അന്വേഷണം നടത്തിയെങ്കിലും സതീഷിനെ കണ്ടു കിട്ടിയില്ല.
Keywords: Man goes missing at waterfall,Idukki, Photo, Kerala.

Also Read:
എസ്.എഫ്.ഐയുടെ സ്വാഗത കമാനം നശിപ്പിച്ചതിന് കേസെടുത്തു
Keywords: Man goes missing at waterfall,Idukki, Photo, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.