SWISS-TOWER 24/07/2023

വെള്ളച്ചാട്ടത്തില്‍ കാല്‍വഴുതി വീണ് യുവാവിനെ കാണാതായി

 


ADVERTISEMENT

ഇടുക്കി: (www.kvartha.com31.07.2015) കുമളി ചെല്ലാര്‍കോവില്‍ അരുവിക്കുഴി കാണാനെത്തിയ തമിഴ് യുവാവിനെ വെള്ളച്ചാട്ടത്തില്‍ കാല്‍വഴുതി വീണ് കാണാതായി. തേനി ജില്ലയിലെ തേവാരം സ്വദേശി സതീഷ്‌കുമാറി(32)നെയാണ് കാണാതായത്.

വ്യാഴാഴ്ച ഉച്ചയോടെയാണ് ഏഴംഗ സംഘം തമിഴ്‌നാട്ടില്‍ നിന്നും അരുവിക്കുഴിയിലെത്തുന്നത്.
കുമളിയില്‍ എത്തിയ ഇവര്‍ ജീപ്പ് മാര്‍ഗ്ഗമാണ് അരുവിക്കുഴിയിലെത്തിയത്.
വെള്ളച്ചാട്ടത്തിന് സമീപത്ത് എത്തിയ ഇവര്‍ പരസ്പരം ഫോട്ടോയെടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് കാല്‍വഴുതി വീഴുകയായിരുന്നുവെന്ന് കൂടെയുണ്ടായിരുന്നവര്‍ പറയുന്നു.

വെള്ളച്ചാട്ടത്തില്‍ നിന്നും 500 അടിയോളം താഴ്ചയില്‍ തമിഴ്‌നാട് വനമേഖലയിലേക്കാണ് ഇയാള്‍ വീണത്. ചക്കുപള്ളം ഗ്രാമപഞ്ചായത്തില്‍ പെട്ട ചെല്ലാര്‍കോവിലിലാണ് അരുവിക്കുഴി വെള്ളച്ചാട്ടം. കൂടെയുണ്ടായിരുന്നവര്‍ അന്വേഷണം നടത്തിയെങ്കിലും സതീഷിനെ കണ്ടു കിട്ടിയില്ല.
വെള്ളച്ചാട്ടത്തില്‍ കാല്‍വഴുതി വീണ് യുവാവിനെ കാണാതായി

Also Read:
എസ്.എഫ്.ഐയുടെ സ്വാഗത കമാനം നശിപ്പിച്ചതിന് കേസെടുത്തു

Keywords:  Man goes missing at  waterfall,Idukki, Photo, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia