SWISS-TOWER 24/07/2023

മകളെ യാത്രയാക്കാന്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ പിതാവിന് ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ വീണ് ദാരുണാന്ത്യം

 


ADVERTISEMENT

ചങ്ങനാശേരി: (www.kvartha.com 15.03.2022) മകളെ യാത്രയാക്കാന്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ പിതാവിന് ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ വീണു ദാരുണാന്ത്യം. സംഭവം കണ്ട് ട്രെയിനില്‍നിന്നു പുറത്തേക്കു ചാടിയ മകള്‍ക്കും പരിക്കേറ്റു. ചങ്ങനാശേരി വടക്കേക്കര പാലാത്ര അലക്‌സ് (62) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് നാലരയോടെ ചങ്ങനാശേരി റെയില്‍വേ സ്റ്റേഷനിലായിരുന്നു ദാരുണമായ സംഭവം.
Aster mims 04/11/2022

മകളെ യാത്രയാക്കാന്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ പിതാവിന് ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ വീണ് ദാരുണാന്ത്യം

കൊച്ചി രാജഗിരി എന്‍ജിനീയറിങ് കോളജില്‍ മൂന്നാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ അന്‍സയെ (21) യാത്രയാക്കാനാണ് പിതാവ് അലക്‌സ് എത്തിയത്. കന്യാകുമാരി ബെന്‍ഗ്ലൂര്‍ ഐലന്‍ഡ് എക്‌സ്പ്രസിന്റെ എസ് 4 കോചില്‍ മകളെ കയറ്റിയ ശേഷം ട്രെയിനില്‍നിന്ന് ഇറങ്ങുന്നതിനിടെ പ്ലാറ്റ്‌ഫോമിന് ഇടയിലേക്കു വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

ഇതു കണ്ടു നീങ്ങിത്തുടങ്ങിയ ട്രെയിനില്‍നിന്ന് അന്‍സയും പുറത്തേക്കു ചാടുകയായിരുന്നു. ഉടന്‍ തന്നെ ട്രെയിന്‍ അപായച്ചങ്ങല വലിച്ചു നിര്‍ത്തി ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും അലക്‌സിനെ രക്ഷിക്കാനായില്ല. അന്‍സയുടെ തലയ്ക്കാണ് പരിക്ക്. ഇവരെ ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. റെയില്‍വേ പൊലീസും ആര്‍പിഎഫും സ്ഥലത്തെത്തി.

Keywords: Man gets trapped between train and platform, died, Kottayam, News, Local News, Accidental Death, Injured, Daughter, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia