Court Verdict | 12 കാരിയെ പീഡിപ്പിച്ചെന്ന കേസിൽ യുവാവിന് ഇരട്ടജീവപര്യന്തം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) ആറാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ യുവാവിനെ ഇരട്ട ജീവപര്യന്തത്തിന് തളിപ്പറമ്പ് പോക്‌സോ കോടതി ജഡ്‌ജ്‌ സി മുജീബുർ റഹ്‌മാൻ ശിക്ഷിച്ചു. കണ്ണൂർ ജില്ലയിലെ കെജി ഷിബുവിനെ (40) യാണ് കോടതി ശിക്ഷിച്ചത്. 2014 ജനുവരി ഒന്നിന് ഉച്ചയ്ക്കും സെപ്റ്റംബർ മാസത്തിലെ ഒരു ദിവസവും ഒക്ടോബറിൽ ഒരുദിവസം രാവിലെ 11 മണിക്കും പ്രതിയുടെ വീട്ടില്‍ വെച്ച് പീഡനത്തിനിരയാക്കിയെന്നാണ് കേസ്.
                      
Court Verdict | 12 കാരിയെ പീഡിപ്പിച്ചെന്ന കേസിൽ യുവാവിന് ഇരട്ടജീവപര്യന്തം

12 വയസുകാരിയായ വിദ്യാർഥിനി സ്‌കൂളിലെ അധ്യാപികയോട് വിവരം പറഞ്ഞതിനെ തുടര്‍ന്ന് ചൈല്‍ഡ്‌ ലൈനിനെ അറിയിക്കുകയും അവര്‍ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. 2014 നവംബർ ഒന്നിനാണ് കേസില്‍ കുറ്റാരോപിതനായ യുവാവിനെ തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ഷെറിമോള്‍ ജോസ് ഹാജരായി.

Keywords: Man gets double life sentence for assaulting minor girl, Kerala,Kannur,News,Top-Headlines,Court,Verdict,Assault,Case,Student,Teacher,Complaint.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script