Court Verdict | 12 കാരിയെ പീഡിപ്പിച്ചെന്ന കേസിൽ യുവാവിന് ഇരട്ടജീവപര്യന്തം
Oct 29, 2022, 10:15 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) ആറാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ യുവാവിനെ ഇരട്ട ജീവപര്യന്തത്തിന് തളിപ്പറമ്പ് പോക്‌സോ കോടതി ജഡ്‌ജ് സി മുജീബുർ റഹ്‌മാൻ ശിക്ഷിച്ചു. കണ്ണൂർ ജില്ലയിലെ കെജി ഷിബുവിനെ (40) യാണ് കോടതി ശിക്ഷിച്ചത്. 2014 ജനുവരി ഒന്നിന് ഉച്ചയ്ക്കും സെപ്റ്റംബർ മാസത്തിലെ ഒരു ദിവസവും ഒക്ടോബറിൽ ഒരുദിവസം രാവിലെ 11 മണിക്കും പ്രതിയുടെ വീട്ടില്‍ വെച്ച് പീഡനത്തിനിരയാക്കിയെന്നാണ് കേസ്.
12 വയസുകാരിയായ വിദ്യാർഥിനി സ്‌കൂളിലെ അധ്യാപികയോട് വിവരം പറഞ്ഞതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈനിനെ അറിയിക്കുകയും അവര്‍ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. 2014 നവംബർ ഒന്നിനാണ് കേസില്‍ കുറ്റാരോപിതനായ യുവാവിനെ തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ഷെറിമോള്‍ ജോസ് ഹാജരായി.

Keywords: Man gets double life sentence for assaulting minor girl, Kerala,Kannur,News,Top-Headlines,Court,Verdict,Assault,Case,Student,Teacher,Complaint.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.