SWISS-TOWER 24/07/2023

Imprisonment | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ മധ്യവയസ്‌കന് 5 വര്‍ഷം കഠിനതടവും പിഴയും

 


ADVERTISEMENT

തലശ്ശേരി: (www.kvartha.com) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കുനേരേ പ്രകൃതി വിരുദ്ധ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ പ്രതിയെ അഞ്ചുവര്‍ഷം കഠിന തടവിനും 50,000 രൂപ പിഴയടക്കാനും ശിക്ഷിച്ച് കോടതി. തളിപ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുസ്തഫയെ (54) ആണ് തലശേരി അഡീഷനല്‍ ജില്ലാ കോടതി (ഒന്ന്) ജഡ്ജ് എവി മൃദുല ശിക്ഷിച്ചത്.

Imprisonment | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ മധ്യവയസ്‌കന് 5 വര്‍ഷം കഠിനതടവും പിഴയും

പിഴയടച്ചില്ലെങ്കില്‍ മൂന്നുമാസം കൂടി തടവ് അനുഭവിക്കണം. 2002-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജാമ്യത്തിലിറങ്ങിയ പ്രതി ഒളിവില്‍ പോയതിനാലാണ് വിചാരണ നടപടി വൈകിയത്. പ്രോസിക്യൂഷനുവേണ്ടി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂടര്‍ ഇ ജയറാം ദാസ് ഹാജരായി.

Keywords:  Man gets 5 years rigorous imprisonment and fine for molesting a minor girl, Kannur, News, Court, Molesting Minor Girl, Court, Missing, Judge, AV Mrudula, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia