Jailed | 16കാരിയെ വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിച്ചെന്ന കേസില്‍ 29 കാരനെ പോക്സോ കോടതി 45 വര്‍ഷം തടവിന് ശിക്ഷിച്ചു

 


ADVERTISEMENT

മട്ടന്നൂര്‍: (www.kvartha.com) പതിനാറുകാരിയെ വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിച്ചെന്ന കേസില്‍ പ്രതിക്ക് 45 വര്‍ഷം തടവും 1.25 ലക്ഷം രൂപ പിഴയടക്കാനും മട്ടന്നൂര്‍ പോക്സോ അതിവേഗ കോടതി ശിക്ഷിച്ചു. മാലൂര്‍ കുണ്ടേരിപ്പൊയില്‍ സ്വദേശി ലതേഷ് ലാലിനെ (29) യാണ് പോക്സോ കോടതി ജഡ്ജ് അനീറ്റ ജോസഫ് ശിക്ഷിച്ചത്.

പിഴ തുകയില്‍ നിന്ന് ഒരു ലക്ഷം രൂപ ഇരയ്ക്ക് നല്‍കണം. 2020ല്‍ മാലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന സംഭവത്തില്‍ സബ് ഇന്‍സ്പെക്ടര്‍ രജീഷ് തെരുവത്ത് പീടികയിലാണ് കേസ് രെജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്. അദ്ദേഹം തന്നെ കേസന്വേഷണം പൂര്‍ത്തിയാക്കി പ്രതിക്കെതിരെ കുറ്റപത്രവും സമര്‍പ്പിച്ചു.

Jailed | 16കാരിയെ വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിച്ചെന്ന കേസില്‍ 29 കാരനെ പോക്സോ കോടതി 45 വര്‍ഷം തടവിന് ശിക്ഷിച്ചു

എ എസ് ഐമാരായ സജേഷ്, ഹസീന മോള്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഷിബുലാല്‍, വിനോദ് പാലോറാന്‍ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂടര്‍ പിവി ഷീന ഹാജരായി.

Keywords:  Man gets 45-year jail for abusing minor, Kannur, News, POCSO Case, Imprisonment, Court, Molestation, Judge, Probe, Kerala News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia