Imprisonment | 7 വയസുകാരിയെ പീഡിപ്പിച്ച കടയുടമയ്ക്ക് 10 വര്‍ഷം തടവും പിഴയും ശിക്ഷ വിധിച്ചു

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) കടയില്‍ സാധനം വാങ്ങാനെത്തിയ ഏഴ് വയസുകാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്ന കേസില്‍ വയോധികന് വിവിധ വകുപ്പുകള്‍ പ്രകാരം 10 വര്‍ഷം തടവും പിഴയും ശിക്ഷ വിധിച്ചു. കേസില്‍ പ്രതിയെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് 10 വര്‍ഷം തടവിനും 90,000 രൂപ പിഴ അടക്കാനും കോടതി ശിക്ഷിച്ചത്.
Aster_MIMS

Imprisonment | 7 വയസുകാരിയെ പീഡിപ്പിച്ച കടയുടമയ്ക്ക് 10 വര്‍ഷം തടവും പിഴയും ശിക്ഷ വിധിച്ചു


തടവ് ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. മട്ടന്നൂര്‍ പൊലീസ് സ്റ്റേഷനില്‍ രെജിസ്റ്റര്‍ ചെയ്ത കേസില്‍ അബ്ദുല്‍ ഖാദര്‍ (63) എന്നയാളെയാണ് മട്ടന്നൂര്‍ അതിവേഗ പോക്സോ കോടതി ജഡ് ജ് അനിറ്റ് ജോസഫ് ശിക്ഷിച്ചത്. 2022 നവംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂടര്‍ പി വി ഷീന ഹാജരായി. മട്ടന്നൂര്‍ പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടറായ ടി സി രാജീവനാണ്് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം  സമര്‍പ്പിച്ചത്.

Keywords: Man gets 10 years imprisonment for molesting minor girl, Kannur, News, Molestation, Minor Girl, Imprisonment, Court, Judge, Crime, Criminal Case, Kerala News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia