Dead Body | അമ്മയെ ചവിട്ടിക്കൊന്നുവെന്ന കേസിലെ പ്രതിയെ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
Sep 30, 2023, 16:19 IST
കോട്ടയം: (KVARTHA) അമ്മയെ ചവിട്ടിക്കൊന്നുവെന്ന കേസിലെ പ്രതിയെ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഓടോറിക്ഷ ഡ്രൈവറായ പനച്ചിക്കാട് പാതിയപ്പള്ളി കടവ് ഭാഗത്ത് തെക്കേകുറ്റ് വീട്ടില്‍ കൊച്ചുകുഞ്ഞിന്റെ മകന്‍ ബിജു (52) വിന്റെ മൃതദേഹമാണ് വാകത്താനം പളളിക്ക് സമീപം ഉദിക്കല്‍ പാലത്തില്‍ കണ്ടെത്തിയത്. ഓടോറിക്ഷയില്‍ കയര്‍ കുടുക്കിട്ട് കഴുത്തില്‍ കെട്ടിയ ശേഷം പാലത്തില്‍ നിന്ന് ചാടിയ നിലയാണ് മൃതദേഹം കണ്ടെത്തിയത്.
ബിജുവിന്റെ മാതാവ് സതി(80) മരിച്ച കേസില്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. 2022 ജനുവരി ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമാണ് ബിജുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
കുടുംബവഴക്കിനിടെ നിലത്തുവീണ അമ്മയെ ചവിട്ടിക്കൊന്നുവെന്ന കേസിലാണ് ബിജുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മകന്റെ ചവിട്ടേറ്റ് ഗുരുതരമായി പരുക്കേറ്റ അമ്മ ചികിത്സയിലിരിക്കെയാണ് മരിച്ചത്. അമ്മയ്ക്ക് വീണു പരുക്കു പറ്റി എന്നായിരുന്നു ബിജു ആശുപത്രി അധികൃതേേരാട് പറഞ്ഞത്.
എന്നാല്‍ മൃതദേഹത്തില്‍ നടത്തിയ പരിശോധനയില്‍ നെഞ്ചിലേറ്റ ചവിട്ടാണ് മരണ കാരണമെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ ബിജു കുറ്റം സമ്മതിക്കുകയും ഇയാള്‍ക്കെതിരെ പൊലീസ് കൊലക്കുറ്റത്തിനു കേസെടുത്ത് അറസ്റ്റുചെയ്യുകയുമായിരുന്നു.

Keywords: Man found hanging from auto rickshaw, Kottayam, News, Dead Body, Police, Auto Rickshaw, Hanged, Bail, Arrest, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.