SWISS-TOWER 24/07/2023

Identified | പറശിനിക്കടവ് പുഴയില്‍ വീണ് മരിച്ചനിലയില്‍ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു

 


ADVERTISEMENT

തളിപ്പറമ്പ്: (www.kvartha.com) പറശിനിക്കടവ് പുഴയില്‍ വീണ് മരിച്ചനിലയില്‍ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. പറശിനിക്കടവ് ബോട് ജെട്ടിയില്‍ നിന്നും പുഴയില്‍ വീണ  ആളെയാണ് തിരിച്ചറിഞ്ഞത്.

പെരളശേരി മാവിലായി കീഴറയിലെ ആശാരീന്റെ വളപ്പില്‍ പ്രജിത്താണ് (47) മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് 12.30ന് ആണ് സംഭവം.  പ്രജിത്തിനെ ഉടന്‍ തന്നെ 
 പ്രദേശവാസികള്‍ രക്ഷപ്പെടുത്തി പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡികല്‍ കോളജില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
Aster mims 04/11/2022

Identified | പറശിനിക്കടവ് പുഴയില്‍ വീണ് മരിച്ചനിലയില്‍ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു

ഇതിനിടെ പ്രജിത്തിനെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ എടക്കാട് പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരേതനായ കുഞ്ഞിരാമന്‍-യശോദ ദമ്പതികളുടെ മകനായ പ്രജിത്ത് അവിവാഹിതനാണ്. സഹോദരങ്ങള്‍: ശശി, നളിനി, പ്രകാശന്‍, വിനോദ്, സജു, ജിഷ, ജയശ്രീ. ശവസംസ്‌ക്കാരം ചൊവ്വാഴ്ച രാവിലെ 9.30 ന് പെരളശേരി പഞ്ചായത് ശ്മശാനത്തില്‍.

Keywords:  Man found dead in Parashinikadav River, Kannur, News, Suicide, River, Natives, Hospital, Dead Body, Prajith, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia