Dead Body | ഇടുക്കി ചിന്നക്കനാലില്‍ ചങ്ങലയില്‍ ബന്ധിച്ച നിലയില്‍ യുവാവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം; സമീപത്തായി വടിയും കണ്ടെത്തി

 


ADVERTISEMENT

തൊടുപുഴ: (www.kvartha.com) ഇടുക്കി ചിന്നക്കനാലില്‍ ചങ്ങലയില്‍ ബന്ധിച്ച നിലയില്‍ യുവാവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. വെള്ളിയാഴ്ച വൈകിട്ടോടെയാണ് മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. 301 കോളനി സ്വദേശി തൊട്ടിയില്‍ തരുണിന്റെ (25) ആണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

Dead Body | ഇടുക്കി ചിന്നക്കനാലില്‍ ചങ്ങലയില്‍ ബന്ധിച്ച നിലയില്‍ യുവാവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം; സമീപത്തായി വടിയും കണ്ടെത്തി

വീടിന്റെ ജനലുമായി തുടലില്‍ ബന്ധിപ്പിച്ച നിലയില്‍ പുറത്തായിരുന്നു മൃതദേഹം കാണപ്പെട്ടത്. സമീപത്തായി ഒരു വടിയും കണ്ടെത്തി. വിവരമറിഞ്ഞ് ശാന്തന്‍പാറ പൊലീസ് സ്ഥലത്തെത്തി. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

Keywords: Man Found Dead In Idukki, Thodupuzha, News, Dead Body, Police, Kerala.






Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia