Dead Body | ഇടുക്കി ചിന്നക്കനാലില്‍ ചങ്ങലയില്‍ ബന്ധിച്ച നിലയില്‍ യുവാവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം; സമീപത്തായി വടിയും കണ്ടെത്തി
Aug 19, 2022, 20:13 IST
ADVERTISEMENT
തൊടുപുഴ: (www.kvartha.com) ഇടുക്കി ചിന്നക്കനാലില്‍ ചങ്ങലയില്‍ ബന്ധിച്ച നിലയില്‍ യുവാവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. വെള്ളിയാഴ്ച വൈകിട്ടോടെയാണ് മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. 301 കോളനി സ്വദേശി തൊട്ടിയില്‍ തരുണിന്റെ (25) ആണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
വീടിന്റെ ജനലുമായി തുടലില്‍ ബന്ധിപ്പിച്ച നിലയില്‍ പുറത്തായിരുന്നു മൃതദേഹം കാണപ്പെട്ടത്. സമീപത്തായി ഒരു വടിയും കണ്ടെത്തി. വിവരമറിഞ്ഞ് ശാന്തന്‍പാറ പൊലീസ് സ്ഥലത്തെത്തി. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.
Keywords: Man Found Dead In Idukki, Thodupuzha, News, Dead Body, Police, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.