യുവാവ് വീടിന്റെ അടുക്കള ഭാഗത്ത് തൂങ്ങിമരിച്ചനിലയില്‍; തന്റെ മരണത്തില്‍ ആര്‍ക്കും ഉത്തരവാദിത്തമില്ലെന്നും മാനസയുടെ മരണം വേദനിപ്പിച്ചെന്നും ആത്മഹത്യാ കുറിപ്പ്

 


ADVERTISEMENT

മലപ്പുറം: (www.kvartha.com 01.08.2021) യുവാവ് വീടിന്റെ അടുക്കള ഭാഗത്ത് തൂങ്ങിമരിച്ചനിലയില്‍. തന്റെ മരണത്തില്‍ ആര്‍ക്കും ഉത്തരവാദിത്തമില്ലെന്നും മാനസയുടെ മരണം വേദനിപ്പിച്ചെന്നുമുള്ള ആത്മഹത്യാ കുറിപ്പ് മൃതദേഹത്തിന് സമീപത്തുനിന്നും കണ്ടെത്തി.

യുവാവ് വീടിന്റെ അടുക്കള ഭാഗത്ത് തൂങ്ങിമരിച്ചനിലയില്‍; തന്റെ മരണത്തില്‍ ആര്‍ക്കും ഉത്തരവാദിത്തമില്ലെന്നും മാനസയുടെ മരണം വേദനിപ്പിച്ചെന്നും ആത്മഹത്യാ കുറിപ്പ്

മലപ്പുറം ചങ്ങരംകുളം വളയംകുളം സ്വദേശി വിനീഷിനെ (33) ആണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വളയംകുളം മനക്കല്‍കുന്ന് താമസിക്കുന്ന വിനീഷിനെ വീടിന്റെ അടുക്കള ഭാഗത്താണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. തന്റെ മരണത്തില്‍ ആര്‍ക്കും ഉത്തരവാദിത്തമില്ലെന്നും മാനസയുടെ മരണം വേദനിപ്പിച്ചെന്നുമാണ് ആത്മഹത്യ കുറിപ്പില്‍ എഴുതിയിരിക്കുന്നത്.

ഇതില്‍ മറ്റു വിശദാംശങ്ങളൊന്നുമില്ല. വിനീഷും അമ്മയും മാത്രമാണ് വീട്ടില്‍ താമസിക്കുന്നത്. സംഭവസമയത്ത് അമ്മ വീട്ടിലുണ്ടായിരുന്നില്ല. അയല്‍വാസികള്‍ വിനീഷിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. വിനീഷിന് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നതായി പറയപ്പെടുന്നു. ചങ്ങരംകുളം പൊലീസ് സ്ഥലത്തെത്തി മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

Keywords:  Man Found dead in house, Malappuram, News, Dead Body, Hang Self, Letter, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia