Found Dead | വിവാഹ നിശ്ചയ ദിവസം യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
Mar 17, 2024, 17:37 IST
മലപ്പുറം: (KVARTHA) വിവാഹ നിശ്ചയ ദിവസം യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വട്ടംകുളം സ്വദേശി കുറ്റിപ്പാല കുഴിയില്‍ അനീഷാ(38)ണ് മരിച്ചത്. കുറ്റിപ്പാലയിലെ ഓടോറിക്ഷ ഡ്രൈവറാണ്. ഞായറാഴ്ച വിവാഹ നിശ്ചയം നടക്കാനിരിക്കെ, അനീഷിനെ വീടിന് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
കോഴിക്കടയില്‍ നിന്നും തന്റെ ഓടോറിക്ഷയില്‍ ഇറച്ചി കൊണ്ടുവന്ന് വിവാഹ നിശ്ചയത്തിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി ഞായറാഴ്ച പുലര്‍ചെ രണ്ടുമണിക്ക് അനീഷ് ഉറങ്ങാന്‍ കിടന്നതായിരുന്നു. രാവിലെ എഴുന്നേറ്റപ്പോള്‍ അനീഷിനെ വീട്ടില്‍ കാണാത്തതിനെ തുടര്‍ന്ന് അമ്മ സത്യ തിരച്ചില്‍ നടത്തിയപ്പോഴാണ് സമീപത്തെ പറമ്പിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
വിവരം അറിയിച്ചതിനെ തുടര്‍ന്ന് ചങ്ങരംകുളം പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Keywords: Man Found Dead in House, Malappuram, News, Found Dead, Dead Body, Police, Inquest, Obituary, Engagement, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.