Found Dead | കണ്ണനെല്ലൂരില്‍ യുവാവിനെ വീട്ടില്‍കയറി കുത്തിക്കൊലപ്പെടുത്തിയെന്ന് പരാതി; അയല്‍വാസി കസ്റ്റഡിയില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊല്ലം: (www.kvartha.com) കണ്ണനെല്ലൂരില്‍ യുവാവിനെ വീട്ടില്‍കയറി കുത്തിക്കൊലപ്പെടുത്തിയെന്ന സംഭവത്തില്‍ അയല്‍വാസി പ്രകാശിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ചേരിക്കോണം സ്വദേശി സന്തോഷ് (42) ആണ് കുത്തേറ്റുമരിച്ചത്. കൊല്ലപ്പെട്ട സന്തോഷിന്റെ ബന്ധുവായ 17കാരന്‍ ശരതിനും കുത്തേറ്റു. ശരത് ആശുപത്രിയില്‍ ചികിത്സയിലാണ്. ഞായറാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് സംഭവം.
Aster mims 04/11/2022

Found Dead | കണ്ണനെല്ലൂരില്‍ യുവാവിനെ വീട്ടില്‍കയറി കുത്തിക്കൊലപ്പെടുത്തിയെന്ന് പരാതി; അയല്‍വാസി കസ്റ്റഡിയില്‍

കത്തിയുമായെത്തിയ പ്രകാശ് സന്തോഷിനെ ആക്രമിക്കുകയായിരുന്നുവെന്നാണ് അയല്‍വാസികള്‍ പൊലീസിന് നല്‍കിയ മൊഴി. കുത്തേറ്റുകിടന്ന സന്തോഷിനെ ഉടന്‍ തന്നെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സന്തോഷിനെ ആക്രമിക്കുന്നതു തടയാന്‍ ശ്രമിക്കുന്നതിനിടെയാണു ശരത്തിനു കുത്തേറ്റത്. കൈയില്‍ പരുക്കേറ്റ യുവാവ് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

അതേസമയം, കൊലപാതകത്തിലേക്കു നയിച്ചതിന്റെ കാരണം വ്യക്തമല്ല. ലഹരി ഇടപാടുള്‍പ്പെടെ നിരവധി ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന പ്രദേശമാണ് ചേരിക്കോണം. അത്തരത്തില്‍ എന്തെങ്കിലും തര്‍ക്കത്തിന്റെ പേരിലാണോ കൊലപാതകം എന്നും പൊലീസ് അന്വേഷിച്ചുവരികയാണ്.

Keywords: Man Found Dead in House,  Kollam, News, Police, Killed, Custody, Complaint, Injured, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia