Found Dead | 'മകളോട് മോശമായി സംസാരിച്ചത് ചോദ്യം ചെയ്ത പിതാവിന് മദ്യപസംഘത്തിന്റെ മര്‍ദനം; തൊട്ടുപിന്നാലെ മനംനൊന്ത പിതാവിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി'
Jan 21, 2023, 17:03 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊല്ലം: (www.kvartha.com) മകളോട് മോശമായി സംസാരിച്ചത് ചോദ്യം ചെയ്ത പിതാവിനെ മദ്യപസംഘം മര്‍ദിച്ചതായി പരാതി. തൊട്ടുപിന്നാലെ മനംനൊന്ത പിതാവ് തൂങ്ങിമരിച്ചുവെന്നും ബന്ധുക്കള്‍ ആരോപിച്ചു. കൊല്ലം ആയൂരിലാണ് സംഭവം നടന്നത്. ആയുര്‍ സ്വദേശി അജയകുമാറിനെയാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവദിവസം ശരീരമാകെ പരുക്കേറ്റ നിലയിലാണ് അജയ കുമാര്‍ വീട്ടിലേക്ക് വന്നതെന്ന് ബന്ധുക്കള്‍ പറയുന്നു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
ഇക്കഴിഞ്ഞ പതിനെട്ടാം തിയതി ട്യൂഷന്‍ കഴിഞ്ഞ് മകള്‍ക്കൊപ്പം വീട്ടിലേക്ക് പോകുന്നതിനിടെയാണ് നാല് പേരടങ്ങിയ സംഘം അജയകുമാറിനെയും മകളെയും അസഭ്യം പറഞ്ഞത്. മകളെ വീട്ടിലെത്തിച്ച ശേഷം തിരികെയെത്തിയ അജയകുമാര്‍, സംഘത്തിന്റെ പ്രവര്‍ത്തിയെ ചോദ്യംചെയ്തു. ഇതോടെ സംഘം അജയകുമാറിനെ ക്രൂരമായി മര്‍ദിച്ചു.
മര്‍ദനത്തില്‍ അജയകുമാറിന്റെ കണ്ണിനും മുഖത്തും പരുക്കേറ്റു. പൊലീസില്‍ പരാതിപ്പെടാന്‍ ബന്ധുക്കള്‍ ആവശ്യപ്പെട്ടെങ്കിലും സംഘം വീണ്ടും മര്‍ദിക്കുമോയെന്ന് ഭയന്ന് പരാതിപ്പെടാന്‍ അജയകുമാര്‍ തയാറായില്ല. പിറ്റേന്ന് രാവിലെയാണ് അജയകുമാറിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മദ്യപസംഘത്തിന്റെ മര്‍ദനത്തില്‍ മനംനൊന്താണ് ആത്മഹത്യയെന്ന് കുടുംബം ആരോപിച്ചു.
പ്രദേശത്ത് സ്ഥലം വീങ്ങി വീടുവെച്ച് കഴിയുകയായിരുന്നു അജയകുമാറിനറെ കുടുംബം. മര്‍ദനമേറ്റതിന് ശേഷം അജയകുമാര്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ തയാറായിരുന്നില്ലെന്നും ഭക്ഷണമൊന്നും കഴിക്കാന്‍ കൂട്ടാക്കിയിരുന്നില്ലെന്നും ഭാര്യ പറഞ്ഞു.
പിറ്റേദിവസം വൈകിട്ട് പുറത്തേക്ക് പോയി തിരിച്ച് വന്നശേഷമാണ് ജീവനൊടുക്കിയതെന്നും ഭാര്യ പറഞ്ഞു. എന്നാല്‍ ആരൊക്കെയാണ് അജയകുമാറിനെ മര്‍ദിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ല. നിലവില്‍ പരാതി ലഭിച്ചിട്ടില്ല. പരാതി ലഭിച്ച ശേഷം കേസെടുത്ത് അന്വേഷണം നടത്തും.
Keywords: Man Found Dead in House, Kollam, News, Police, Complaint, Hanged, Allegation, Attack, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

