Found Dead | 6 മാസമായി ശമ്പളം ലഭിക്കുന്നില്ല; കൊല്ലത്ത് സാക്ഷരത പ്രേരക് ജീവനൊടുക്കിയതായി ബന്ധുക്കള്‍
Feb 9, 2023, 17:55 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊല്ലം: (www.kvartha.com) ആറുമാസമായി ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് കൊല്ലത്ത് സാക്ഷരത പ്രേരക് ജീവനൊടുക്കിയതായി ബന്ധുക്കള്‍. പത്തനാപുരം മാങ്കോട് സ്വദേശി ഇഎസ് ബിജുവാണ് മരിച്ചത്. ആറുമാസമായി ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് ബിജു കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നതായി ബന്ധുക്കള്‍ പറയുന്നു.
രാഷ്ട്രപതിയുടെ പുരസ്‌കാരം നേടിയ സാക്ഷരത പ്രേരക് ആണ് ബിജു. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലായിരുന്ന പ്രേരക്മാരെ തദ്ദേശ വകുപ്പിലേക്ക് മാറ്റി ഉത്തരവിറങ്ങിയെങ്കിലും അത് നടപ്പായില്ല. ഇതു മൂലം ശമ്പളം ലഭിക്കുന്നുണ്ടായിരുന്നില്ല. ഇത്തരത്തില്‍ സംസ്ഥാനത്തെ 1714 പ്രേരക്മാര്‍ പ്രതിസന്ധിയിലാണെന്ന് കേരള സാക്ഷരതാ പ്രേരക് അസോസിയേഷന്‍ ആരോപിച്ചു.
സെക്രടറിയേറ്റിനു മുന്നില്‍ സംഘടന കഴിഞ്ഞ 80 ദിവസമായി സമരം നടത്തിവരികയാണ്. ഇതിനിടയിലാണ് ബിജുവിന്റെ മരണം.
Keywords: Man Found Dead in House, Kollam, News, Suicide, Salary, Dead Body, Allegation, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

