Found Dead | ഫ് ളാറ്റില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹം കാണപ്പെട്ടത് ലാപ് ടോപില്‍ ഹെഡ് സെറ്റ് ഘടിപ്പിച്ച് വര്‍ക് ചെയ്യുന്ന നിലയില്‍
Oct 29, 2023, 16:18 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കാടാമ്പുഴ: (KVARTHA) ഫ് ളാറ്റില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം വെട്ടിച്ചിറക്ക് സമീപം പുന്നത്തല റോഡിലെ ഫ് ളാറ്റിലാണ് മൃതദേഹം കാണപ്പെട്ടത്. എറണാകുളം സ്വദേശി ഹരികുമാറാണ് മരിച്ചതെന്നും ഹരികുമാര്‍ ഐടി കംപനി ജീവനക്കാരനാണെന്ന വിവരമാണ് ലഭിച്ചതെന്നും പൊലീസ് പറഞ്ഞു. കിടപ്പുമുറിയിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ലാപ് ടോപില്‍ ഹെഡ് സെറ്റ് ഘടിപ്പിച്ച് വര്‍ക് ചെയ്യുന്ന നിലയിലായിരുന്നു മൃതദേഹം. കാടാമ്പുഴ പൊലീസ് സ്ഥലത്തെത്തി. മരണകാരണം വ്യക്തമായിട്ടില്ലെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ജില്ലാ ആശുപത്രിയിലേക്ക് മാറ്റും.
Keywords: Man Found Dead in Flat, Malappuram, News, Dead Body, Police, Laptop, Inquest, Police, Probe, IT Professional, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.