തിരുവനന്തപുരത്തെ ഞെട്ടിച്ച് വീണ്ടും ആത്മഹത്യ, മെഡിക്കല്‍ കോളജിലെ കോവിഡ് വാര്‍ഡില്‍ നിരീക്ഷണത്തിലുണ്ടായിരുന്നയാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

 


ADVERTISEMENT

തിരുവനന്തപുരം:(www.kvartha.com 10/06/2020) കൊവിഡ് രോഗിയായ ആനാട് സ്വദേശി ആത്മഹത്യചെയ്തതിന് പിന്നാലെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊവിഡ് നിരീക്ഷണത്തിലിരുന്നയാളും ജീവനൊടുക്കി. നിരീക്ഷണത്തിലുണ്ടായിരുന്ന നെടുമങ്ങാട് സ്വദേശി മുരുകേശനാണ് (38) ബുധനാഴ്ച വൈകിട്ട് ആത്മഹത്യ ചെയ്തത്.

കൊവിഡ് സംശയിച്ച് ചൊവ്വാഴ്ചയാണ് മുരുകേശനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബുധനാഴ്ച വൈകിട്ട് ഐസൊലേഷന്‍ മുറിയില്‍ ഉടുമുണ്ട് ഫാനില്‍ കെട്ടി തൂങ്ങിയ നിലയിലാണ് ഇയാളെ കണ്ടെത്തിയത്. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. കൊവിഡ് രോഗി ആത്മഹത്യചെയ്യാനിടയായതും വീണ്ടും ആത്ഹത്യാശ്രമം ഉണ്ടായതും മെഡിക്കല്‍കോളേജ് ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

തിരുവനന്തപുരത്തെ ഞെട്ടിച്ച് വീണ്ടും ആത്മഹത്യ, മെഡിക്കല്‍ കോളജിലെ കോവിഡ് വാര്‍ഡില്‍ നിരീക്ഷണത്തിലുണ്ടായിരുന്നയാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി


Keywords:  Kerala, Thiruvananthapuram, News, Suicide, COVID-19, corona, Medical College, Man found dead hanged in Medical college
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Ahn
Web Desk Ahn

154168 Articles

Tags

Share this story

wellfitindia