Found Dead | കെട്ടിട നിര്‍മാണത്തൊഴിലാളി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍; ബ്ലേഡ് പലിശക്കാരുടെ ഭീഷണിയാണ് മരണ കാരണമെന്ന് ബന്ധുക്കള്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പറളി: (www.kvartha.com) കെട്ടിട നിര്‍മാണത്തൊഴിലാളിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. പറളി കിണാവല്ലൂര്‍ അനശ്വര നഗറില്‍ കാരക്കാട്ട് പറമ്പില്‍ പ്രവീണ്‍ (29) ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭാര്യയാണ് ആദ്യം മൃതദേഹം കാണുന്നത്. തുടര്‍ന്ന് അയല്‍ക്കാരെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.
Aster mims 04/11/2022

Found Dead | കെട്ടിട നിര്‍മാണത്തൊഴിലാളി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍; ബ്ലേഡ് പലിശക്കാരുടെ ഭീഷണിയാണ് മരണ കാരണമെന്ന് ബന്ധുക്കള്‍

ബ്ലേഡ് പലിശക്കാരുടെ ഭീഷണിയാണ് പ്രവീണിന്റെ മരണ കാരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു. വട്ടിപ്പലിശക്കാരില്‍നിന്നും പലപ്പോഴായി പ്രവീണ്‍ പണം കടമെടുത്തിരുന്നുവെന്നും തിരിച്ചടക്കാന്‍ കഴിയാതിരുന്നതിനാല്‍ പലിശ ഇരട്ടിച്ച് വന്‍ തുകയാവുകയും ചെയ്തു. തുടര്‍ന്ന് വെള്ളിയാഴ്ച വൈകുന്നേരം വട്ടിപ്പലിശക്കാരനായ ഒരാള്‍ വീട്ടിലെത്തി പ്രവീണിനെ ഭീഷണിപ്പെടുത്തിയതായി വീട്ടുകാര്‍ പറയുന്നു. ശനിയാഴ്ച രാവിലെ ഏഴുമണിക്കുള്ളില്‍ 10,000 രൂപ വീട്ടിലെത്തിക്കണമെന്നും അല്ലാത്തപക്ഷം ഭവിഷ്യത്ത് നേരിടേണ്ടിവരുമെന്നും പറഞ്ഞാണ് ഭീഷണിയെന്നും ബന്ധുക്കള്‍ പറഞ്ഞു.

ഇതിനുശേഷം പ്രവീണ്‍ ആകെ അസ്വസ്ഥനായിരുന്നുവെന്നും ബ്ലേഡുകാരന്റെ ഭീഷണിയില്‍ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്നും കുടുംബം പൊലീസിനോട് പറഞ്ഞു. ഞായറാഴ്ച ഭാര്യയുടേയും പിതാവിന്റേയും മൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞു.

പിതാവ്: കാരക്കാട്ട് പറമ്പില്‍ കണ്ണന്‍. ഭാര്യ: രാഖി. മൂന്നു വയസ്സുകാരിയായ പ്രഖിയ, ഒന്നര വയസ്സുകാരന്‍ പ്രഫുല്‍ എന്നിവര്‍ മക്കളാണ്.

മങ്കര പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്‌മോര്‍ടത്തിനുശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്‌കരിച്ചു.

Keywords: Man found Dead hanged in house, Palakkad, News, Local News, Hang Self, Dead Body, Allegation, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia