കടബാധ്യത താങ്ങാനാവാതെ യുവ ക്ഷീരകര്‍ഷകന്‍ ജീവനൊടുക്കിയ നിലയില്‍; മൃതദേഹം കാണപ്പെട്ടത് പണിപൂര്‍ത്തിയാകാത്ത വീടിന്റെ കിടപ്പുമുറിയില്‍
Jul 28, 2021, 13:37 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മലയിന്‍കീഴ്: (www.kvartha.com 28.07.2021) കടബാധ്യത താങ്ങാനാവാതെ യുവ ക്ഷീരകര്‍ഷകന്‍ ജീവനൊടുക്കിയ നിലയില്‍. വിളപ്പില്‍ശാല ചൊവ്വള്ളൂര്‍ മരയ്ക്കാട്ടുകോണം അഭിലാഷ് ഭവനില്‍ ശ്രീകാന്തിനെ ( അഭിലാഷ് -36) ആണ് പണി പൂര്‍ത്തിയാകാത്ത വീടിന്റെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്.

രണ്ടു കിടപ്പുമുറിയും ഹാളും അടുക്കളയും മാത്രമുള്ള പണി പൂര്‍ത്തിയാകാത്ത വീട്ടില്‍ ഇക്കഴിഞ്ഞ ജുലൈ 11ന് ആണ് ശ്രീകാന്തും കുടുംബവും താമസം തുടങ്ങിയത്. അതുവരെ വാടക വീട്ടിലായിരുന്നു താമസം. എന്നാല്‍ വാടക കൊടുക്കാന്‍ നിവൃത്തിയില്ലാതെ വന്നതോടെ പകുതി പണി പോലും തീരാത്ത പുതിയ വീട്ടിലേക്ക് താമസം മാറി. ബന്ധുക്കള്‍ മാത്രമുള്ള ചെറിയ ഗൃഹപ്രവേശനച്ചടങ്ങ്. കൃത്യം രണ്ടാഴ്ച പിന്നിട്ട കഴിഞ്ഞ ഞായറാഴ്ച രാവിലെ അതേ വീട്ടിലെ കിടപ്പുമുറിയിലാണ് ശ്രീകാന്തിനെ ജീവനൊടുക്കിയനിലയില്‍ കണ്ടത്. ബാങ്കില്‍ നിന്ന് വായ്പ എടുത്തും കടം വാങ്ങിയുമാണ് ചെറുതെങ്കിലും ഒരു വീടു വയ്ക്കാന്‍ ശ്രീകാന്ത് മുന്നിട്ടിറങ്ങിയത്.
വായ്പ എടുത്തും പലരില്‍ നിന്ന് കടം വാങ്ങിയും പശുക്കളെ സ്വന്തമാക്കി ജീവനോപാധിയായി പരിപാലിച്ചിരുന്ന ശ്രീകാന്തിന് അതില്‍ രോഗം ബാധിച്ച് അഞ്ചോളം പശുക്കള്‍ ചത്തത് തിരിച്ചടിയായി. ഇവയ്ക്ക് ഇന്‍ഷുറന്‍സ് ചെയ്തിരുന്നില്ല. മൂന്നു പശുക്കളാണ് ശേഷിക്കുന്നത്. നാട്ടിലെ വീടുകളില്‍ പശുക്കളുടെ പാല്‍ കറക്കാന്‍ പോയിരുന്നെങ്കിലും കോവിഡ് വന്നതോടെ മുടങ്ങി. പലരും പ്രതിസന്ധികാരണം പശുക്കളെ വിറ്റതോടെ ശ്രീകാന്തിനു ജോലിയും നഷ്ടമായി.
പാട്ടത്തിന് ഭൂമിയെടുത്ത് മരച്ചീനി, വാഴ, പച്ചക്കറി എന്നിവ കൃഷി ചെയ്തിരുന്നെങ്കിലും മഴയില്‍ വന്‍നാശനഷ്ടം ആണ് നേരിടേണ്ടി വന്നത്. കാരോട് ക്ഷീരസംഘത്തിലെ പശുക്കളെ പരിപാലിച്ചു കിട്ടുന്ന വരുമാനം കൊണ്ടാണ് പിടിച്ചു നിന്നത്. വീട് വയ്ക്കാന്‍ എടുത്ത വായ്പ തിരിച്ചടവ് മുടങ്ങി. 10 ലക്ഷത്തിലേറെ രൂപയുടെ ബാധ്യത ഉള്ളതായി ബന്ധുക്കള്‍ സംശയിക്കുന്നു.
ശ്രീകാന്തിന്റെ മരണത്തോടെ അനാഥരായത് ഭാര്യയും പറക്കമറ്റാത്ത രണ്ട് മക്കളുമാണ്. ഭാര്യ : സൗമ്യ . മക്കള്‍ : കാശിനാഥ് (8), കാര്‍ത്തിക് (4).
Keywords: Man fond dead in house, Thiruvananthapuram, News, Local News, Hang Self, Family, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.