എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട് രക്ഷപെടാൻ ശ്രമിച്ചയാൾ ഡാമിൽ വീണ് മരിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തൊടുപുഴ: (www.kvartha.com 13.09.2021) എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട് ഓടിയയാൾ അബദ്ധത്തിൽ ഡാമിൽ വീണ് മരിച്ചു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് പ്രതി കുളമാവ് ഡാമിൽ വീണ് മരിച്ചതെന്നാണ് വിവരം.

എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട് രക്ഷപെടാൻ ശ്രമിച്ചയാൾ ഡാമിൽ വീണ് മരിച്ചു

കുളമാവ് സ്വദേശി ബെന്നിയാണ് (47) മരിച്ചത്. കോഴിക്കടയുടെ മറവിൽ ഇയാൾ മദ്യം വിറ്റിരുന്നുവെന്നാണ് എക്സൈസ് പറയുന്നത്. വിവരമറിഞ്ഞ് ഇവിടെ എത്തിയ എക്സൈസ് സംഘത്തെ കണ്ടതും ബെന്നി ഓടിയെന്നും ഇതിനിടെ ഡാമിൽ വീഴുകയായിരുന്നുവെന്നുമാണ് റിപോർട്. ഫയർഫോഴ്‌സ് എത്തിയാണ് മൃതദേഹം മുങ്ങിയെടുത്തത്.

Keywords:  News, Thodupuzha, Death, Kerala, State, Dies, Dam, Top-Headlines, Man Fell into the dam and died.
Aster mims 04/11/2022 < !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia