Rudra | വയനാട്ടിലെ നരഭോജി കടുവക്ക് പേരിട്ടു, 'രുദ്ര'; ആള് ഇപ്പോള്‍ ഉഷാര്‍; ശരീരത്തില്‍ ഉണ്ടായിരുന്ന മുറിവ് ശസ്ത്രക്രിയയിലൂടെ തുന്നിക്കെട്ടി
Dec 23, 2023, 16:17 IST
തൃശൂര്‍: (KVARTHA) വയനാട്ടിലെ നരഭോജി കടുവക്ക് മൃഗശാല അധികൃതര്‍ പേരിട്ടു. രുദ്ര എന്നാണ് പേരിട്ടിരിക്കുന്നത്. വയനാട്ടില്‍ നിന്ന് പിടികൂടി പുത്തൂര്‍ സുവോളജികല്‍ പാര്‍കില്‍ പാര്‍പ്പിച്ചിരിക്കുന്ന കടുവയുടെ ശരീരത്തില്‍ ഉണ്ടായിരുന്ന മുറിവ് ശസ്ത്രക്രിയയിലൂടെ തുന്നിക്കെട്ടി. എട്ടു സെ.മി ആഴത്തിലുള്ള മുറിവാണ് തുന്നിക്കെട്ടിയത്. വലതു കൈയിലെ മുറിവിലും മരുന്ന് വെച്ചു. മരുന്ന് കൊടുത്ത് മയക്കിയായിരുന്നു ശസ്ത്രക്രിയ.
കടുവയുടെ മുഖത്തെ മുറിവ് നേരത്തേ തന്നെ തുന്നിക്കെട്ടിയിരുന്നു. ശസ്ത്രക്രിയയുടെ മയക്കം കഴിഞ്ഞ് ഉണര്‍ന്ന കടുവക്ക് ഭക്ഷണവും വെള്ളവും കൂട്ടില്‍ തന്നെ കരുതിയിരുന്നു. കൂട്ടില്‍ വെച്ച അഞ്ചു കിലോ പോത്തിറച്ചി കടുവ പലതവണയായി കഴിച്ചു. വെള്ളവും കുടിച്ചു. മയക്കം വിട്ട കടുവ കൂട്ടിലൂടെ നടക്കാനും തുടങ്ങിയിട്ടുണ്ട്. ഇപ്പോള്‍ രുദ്ര ഉഷാറായിട്ടുണ്ട്.
മരുന്ന് നല്‍കാനുള്ള സൗകര്യത്തിനായി സുവോളജികല്‍ പാര്‍കിലെ ഐസൊലേഷന്‍ കേന്ദ്രത്തിലെ ചെറിയ ക്യൂബികിളിലാണ് കടുവയെ പാര്‍പ്പിച്ചിരിക്കുന്നത്. രുദ്രന് പുറമേ ദുര്‍ഗയും വൈഗയും ലിയോയും സുവോളജികല്‍ പാര്‍കിലുണ്ട്.
വയനാട്ടിലെ വാകേരിയില്‍ ക്ഷീര കര്‍ഷകനെ കൊന്ന് ഭക്ഷിച്ച കടുവയെ കുടുവെച്ച് പിടിച്ചാണ് പുത്തൂരിലേക്ക് എത്തിച്ചത്. ദിവസങ്ങള്‍ നീണ്ട പ്രയത്‌നത്തിനുശഷമാണ് കടുവയെ പിടികൂടാന്‍ കഴിഞ്ഞത്. കടുവയെ പിടികൂടാതെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് പറഞ്ഞ് പരിസരവാസികള്‍ പ്രതിഷേധം കനപ്പിച്ചതോടെയാണ് കടുവയെ പിടികൂടാനുള്ള തീരുമാനം എടുത്തത്.

Keywords: Man-eating tiger of Wayanad's named, Rudra, Thrissur, News, Tiger, Rudra, Food, Drinking, Water, Park, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.