തളിപ്പറമ്പ്: (KVARTHA) കോറളായി പുഴയില്‍ നിന്നും കക്ക വാരുന്നതിനിടെ കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. കോറളായി പുഴയിലെ ആഴമുളള ഭാഗത്തേക്ക് ഒലിച്ചു പോയ പാറക്കാടി കീയ്യച്ചാലില്‍ പന്നിയൂര്‍ പളളിവയല്‍ സ്വദേശി തമ്പിലന്‍ ചന്ദ്രനാണ്(56) മരിച്ചത്.
ഞായറാഴ്ച വൈകുന്നേരമാണ് ഇയാള്‍ പുഴയില്‍ കക്ക വാരാനിറങ്ങിയത്. ചുഴിയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് കാണാതാവുന്നത്. വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്സും പ്രദേശവാസികളും ചേര്‍ന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പരേതനായ പൊക്കന്റെയും വെളളച്ചിയുടെയും മകനാണ്. ഭാര്യ: ശ്രീജ( കേരള ഗ്രാമീണ്‍ ബാങ്ക് ചെങ്ങളായി)മക്കള്‍: ശ്രീരാഗ്(കെല്‍ട്രോണ്‍ ധര്‍മശാല), ശ്രീഷ(പ്ലസ്ടു വിദ്യാര്‍ഥിനി കൊയ്യം ഹയര്‍ സെകന്‍ഡറി സ്‌കൂള്‍).
സഹോദരങ്ങള്‍: പത്മനാഭന്‍, നാരായണന്‍, കാര്‍ത്യായനി, കമല, ശാരദ, പരേതയായ വിമല. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡികല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റു മോര്‍ടത്തിന് ശേഷം തവറൂല്‍ കാനായി സമുദായ ശ്മശാനത്തില്‍ നടത്തി.
Keywords: Man drowned while picking clams in the river, Kannur, News, Worker Drowned, Obituary, Hospital, Fire Force, River, Natives, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.