Drowned | സുഹൃത്തിന്റെ മകളുടെ മാമോദീസ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ യുവാവ് പുഴയില്‍ കുളിക്കുന്നതിനിടെ മുങ്ങി മരിച്ചു
Jan 8, 2023, 21:24 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കുന്നുകര: (www.kvartha.com) സുഹൃത്തിന്റെ മകളുടെ മാമോദീസ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ യുവാവ് പുഴയില്‍ കുളിക്കുന്നതിനിടെ മുങ്ങി മരിച്ചു. ആലപ്പുഴ അരൂര്‍ വട്ടക്കേരി ക്ഷേത്രത്തിന് സമീപം വെട്ടിപ്പോക്കിത്തറ വീട്ടില്‍ വക്കച്ചന്റെയും തങ്കമ്മയുടെയും മകന് ബിനോയ് വര്‍ഗീസാണ് (29) മരിച്ചത്. ഞായറാഴ്ച ഉച്ചയോടെ കുന്നുകരയിലുള്ള സുഹൃത്ത് എബിന്റെ മകളുടെ മാമോദീസ ചടങ്ങില്‍ കൂട്ടുകാര്‍ക്കൊപ്പം എത്തിയതായിരുന്നു.
വൈകിട്ട് 3.30ഓടെ എബിന്റെ വീടിനടുത്തുള്ള അങ്കമാലി - മാഞ്ഞാലിത്തോടിന്റെ കൈവഴിയായ കളത്തിക്കടവില്‍ മറ്റ് രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു. എന്നാല്‍ നീന്തല്‍ അറിയാത്ത ബിനോയ് 15 അടിയോളം ആഴമുള്ള പുഴയില്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. സുഹൃത്ത് രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
സംഭവമറിഞ്ഞ് പറവൂരില്‍ നിന്ന് അഗ്നി രക്ഷാസേന അസി. സ്റ്റേഷന് ഓഫീസര്‍ സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരെത്തി ഒരു മണിക്കൂറോളം തിരച്ചില്‍ നടത്തിയാണ് മൃതദേഹം കണ്ടെടുത്തത്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് മരിച്ച ബിനോയ് എന്ന് പൊലീസ് പറഞ്ഞു.
മൃതദേഹം ചാലാക്കല്‍ മെഡികല്‍ കോളജ് ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ചെങ്ങമനാട് പൊലീസ് ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാക്കി. മൃതദേഹം തിങ്കളാഴ്ച പോസ്റ്റ് മോര്‍ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും. അവിവാഹിതനാണ്. സഹോദരിമാര്‍: ബിന്‍സി ഷിജു, ബിജിത.
Keywords: Man drowned in river, Alappuzha, News, Local News, Drowned, Dead Body, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.