Drowned | ബന്ധുവീട്ടിലെത്തിയ വയോധികന്‍ കൂവേരി പുഴയില്‍ മരിച്ച നിലയില്‍
Jun 7, 2023, 22:58 IST
തളിപ്പറമ്പ്: (www.kvartha.com) കുളിക്കാന്‍ പോയ മധ്യവയസ്‌കനെ കൂവേരി പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടക്കോം കൊലാര്‍ തൊട്ടിയിലെ കുളമുളള വീട്ടില്‍ സുഭാഷാണ്(52) മരിച്ചത്. ബുധനാഴ്ച രാവിലെ ഒന്‍പതു മണിയോടെ കൂവേരി ഐവളപ്പിലാണ് സംഭവം. കൂവേരിയിലെ ബന്ധുവീട്ടിലേക്ക് സുഭാഷ് ചൊവ്വാഴ്ച വൈകുന്നേരമാണ് എത്തിയത്.
പിറ്റേദിവസം രാവിലെ കുളിക്കാനായി പുഴയിലേക്ക് പോയതാണ്. തിരിച്ചുവരാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പുഴയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രി മോര്‍ചറിയിലേക്ക് പോസ്റ്റുമോര്‍ടം നടത്തുന്നതിനായി മാറ്റി. ലക്ഷ്മണന്‍-രോഹിണി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: സുജയ് കുമാര്‍, പരേതനായ സുവര്‍ണന്‍.
Keywords: Man drowned in river, Kannur, News, Missing, Drowned, Family, Subhash, Post Mortem, Dead Body, Probe, Kerala.
Keywords: Man drowned in river, Kannur, News, Missing, Drowned, Family, Subhash, Post Mortem, Dead Body, Probe, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.