വീടിന് മുന്നില്‍വച്ച് ലോറിയിടിച്ച് അപകടം; 53 കാരന് ദാരുണാന്ത്യം
Sep 4, 2021, 14:58 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തൃശ്ശൂര്‍: (www.kvartha.com 04.09.2021) വീടിന് മുന്നില്‍വച്ച് ലോറിയിടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം. പാറേമ്പാടം തലക്കോട്ടുകര വീട്ടില്‍ പാവുണ്ണിയുടെ മകന് ജെയിംസ്(53) ആണ് മരിച്ചത്. കുന്നംകുളത്തിന് സമീപമാണ് അപകടം നടന്നത്.
രാവിലെ 6.30 തോടെയായിരുന്നു സംഭവം. മീന്‍ കയറ്റിയ ലോറി നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. കുന്നംകുളത്ത് നിന്ന് പട്ടാമ്പി ഭാഗത്തേക്ക് മീന്‍ കൊണ്ടു പോകുന്ന വണ്ടി വീടിനു മുന്നില്‍ വെച്ചാണ് ജെയിംസിനെ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റ ജെയിംസ് സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.
റോഡരികില്‍ നിന്നയാളെ ഇടിച്ച് വീഴ്ത്തിയ ശേഷം ലോറി വൈദ്യുതി പോസ്റ്റും ഇടിച്ച് തകര്‍ത്താണ് നിന്നത്. അപകടത്തെ തുടര്‍ന്ന് ഏറെനേരം റോഡില്‍ ഗതാഗത തടസവുമുണ്ടായി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

