Accident | പൊലീസ് വാനും സ്‌കൂടറും കൂട്ടിയിടിച്ച് വയോധികന് ദാരുണാന്ത്യം
Aug 9, 2023, 13:13 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) കല്ലമ്പലത്ത് ദേശീയപാതയിൽ നാവായിക്കുളം തട്ടുപാലത്ത് പൊലീസ് വാനും സ്‌കൂടറും കൂട്ടിയിടിച്ച് വയോധികന് ദാരുണാന്ത്യം. കടമ്പാട്ടുകോണം ഇലങ്കം എസ്ഡി ഭവനിൽ ശ്രീധരൻ പിള്ളയാണ് മരിച്ചത്. അപകടസ്ഥലത്ത് വെച്ച് തന്നെ ശ്രീധരൻപിള്ള മരണപ്പെട്ടു. ചൊവ്വാഴ്‌ച രാവിലെ 11 മണിയോടെയായിരുന്നു അപകടം. മരുമകൾ ഓടിച്ചിരുന്ന സ്‌കൂടറിന്റെ പിന്നിൽ ഇരുന്നാണ് ഇദ്ദേഹം സഞ്ചരിച്ചിരുന്നത്.
കടമ്പാട്ടുകോണത്ത് നിന്ന് കല്ലമ്പലത്തേക്ക് പോവുകയായിരുന്നു ഇവർ. തിരുവന്തപുരത്തേക്ക് പോവുകയായിരുന്ന ആലപ്പുഴ പൊലീസ് ഹെഡ് ക്വാർടേഴ്‌സിലെ വാനാണ് സ്‌കൂടറിൽ ഇടിച്ചത്. ഗുരുതരമായി പരുക്കേറ്റ മരുമകൾ ഉണ്ണിമായയെ തിരുവനന്തപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തമിഴ്‌നാട്ടിലെ കശുവണ്ടി ഫാക്ടറി ജീവനക്കാരനായിരുന്നു ശ്രീധരൻപിള്ള. വിരമിച്ച ശേഷം പൊതുപ്രവർത്തനരംഗത്ത് സജീവമായിരുന്ന ഇദ്ദേഹം ഇലങ്കം ക്ഷേത്രസമിതി അംഗവുമായിരുന്നു.
Keywords: Man dies after Police van collides with scooter, Accident, Old man, Woman, Police, Factory, Temple, Comity, Trivandrum, Alappuzha, Kerala, News.

< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.