ദമ്പതികളെ ആക്രമിച്ച് സ്വര്‍ണവും പണവും കവര്‍ന്ന സംഭവത്തിനിടെ പരിക്കേറ്റ ഗൃഹനാഥന്‍ മരിച്ചു

 


തൃശൂര്‍:(www.kvartha.com 20.11.14) കണിമംഗലം ഓവര്‍ബ്രിഡ്ജിനു സമീപം വൃദ്ധദമ്പതികളെ ആക്രമിച്ച് സ്വര്‍ണവും പണവും കവര്‍ന്ന സംഭവത്തിനിടെ പരിക്കേറ്റു ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. കൈതക്കോടന്‍ വീട്ടില്‍ വിന്‍സെന്റ് (67) ആണ് മരിച്ചത്. മോഷ്ടാക്കളുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വിന്‍സെന്റ് തൃശൂര്‍ ഹാര്‍ട്ട് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാവിലെ 10.45നാണ് മരിച്ചത്. നെഞ്ചിനേറ്റ ക്ഷതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ബുധനാഴ്ച രാത്രി ഒമ്പതു മണിയോടെയായിരുന്നു സംഭവം. വിന്‍സെന്റും ഭാര്യ ലില്ലിയും പുറത്തു പോയി തിരിച്ചെത്തിയ ഉടന്‍ നാലംഗ മുഖംമൂടി സംഘം വീട്ടില്‍ അതിക്രമിച്ചുകയറുകയായിരുന്നു. തുടര്‍ന്ന്  വീട്ടുകാരെ ആക്രമിച്ചു കീഴ്‌പ്പെടുത്തി കൈകളും കണ്ണും വായും മൂടി കെട്ടിയിട്ട ശേഷം സ്വര്‍ണവും പണവും കവര്‍ന്ന് രക്ഷപ്പെട്ടു.
ദമ്പതികളെ ആക്രമിച്ച് സ്വര്‍ണവും പണവും കവര്‍ന്ന സംഭവത്തിനിടെ പരിക്കേറ്റ ഗൃഹനാഥന്‍ മരിച്ചു
വീട്ടുകാരുടെ ദേഹത്തുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങളും അലമാരയില്‍ സൂക്ഷിച്ചിരുന്ന പണവുമാണ് കവര്‍ന്നത്. 10 പവനും 50,000 രൂപയുമാണ് നഷ്ടപ്പെട്ടത്. ഏറെക്കാലം വിദേശത്ത് ജോലി ചെയ്തിരുന്ന വിന്‍സെന്റ് അടുത്തിടെയാണ് നാട്ടില്‍ സ്ഥിരതാമസമാക്കിയത്. ഭാര്യ ലില്ലി ചേര്‍പ്പ് സി എന്‍ എന്‍ സ്‌കൂളിലെ റിട്ടയേര്‍ഡ് പ്രധാനാധ്യാപികയാണ്. ഇരുവരും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. മക്കള്‍ തിരുവന്തപുരം, കോയമ്പത്തൂര്‍, അമേരിക്ക എന്നിവിടങ്ങളിലാണ്. അതേസമയം അക്രമി സംഘങ്ങളെക്കുറിച്ച് പോലീസ് അന്വേഷണം തുടരുകയാണ്. ഡോഗ് സ്‌ക്വാഡും വിരലടയാളവിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
മാലിക് ദീനാറില്‍ പെണ്‍കുട്ടിയും മാതാവും നിലവിളിച്ചു; പിന്നീട് കാഞ്ഞങ്ങാട്ട് നടന്നത് ആ പെണ്‍കുട്ടിയുടെ വിവാഹം

Keywords: Robbery, attack, family, death, theft, Vincent, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia