തിരുവനന്തപുരത്ത് സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് പാറമട തൊഴിലാളി മരിച്ചു

 


ADVERTISEMENT

തി​രു​വ​ന​ന്ത​പു​രം: (www.kvartha.com 14.08.2021) വെ​ഞ്ഞാ​റ​മ്മൂ​ട് തേ​മ്പാ​മൂ​ടി​ൽ സ്ഫോ​ട​ക വ​സ്തു പൊ​ട്ടി​ത്തെറി​ച്ച് പാ​റ​മ​ട തൊ​ഴി​ലാ​ളി മ​രി​ച്ചു. തേ​മ്പാ​മൂ​ട് സ്വ​ദേ​ശി മു​ര​ളി (45)​ യാ​ണ് മ​രി​ച്ച​ത്. ആ​ത്മ​ഹ​ത്യ​യാണെ​ന്നാ​ണ് പൊ​ലീ​സ് പ്രാഥമിക നി​ഗ​മ​നം.

ഭാര്യയെയും വീട്ടിലുള്ളവരെയും ഭീഷണിപ്പെടുത്തുന്നതിന് സ്ഫോടകവസ്തുവുമായി വീട്ടിലെത്തിയ മുരളി വീടിനുള്ളിലേക്ക് കടന്ന് ഭീകരാന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ സ്ഫോടകവസ്തു പൊട്ടിത്തെറിച്ചതെന്നാണ് വിവരം.
Aster_MIMS

തിരുവനന്തപുരത്ത് സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് പാറമട തൊഴിലാളി മരിച്ചു

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: എഴ് മാസമായി ഭാര്യയുമായി പിണക്കത്തിലായായിരുന്ന മുരളീധരൻ ശനിയാഴ്ച ഉച്ചയ്ക്ക് മദ്യപിച്ച് വീട്ടിലെത്തി. വീടിനടുത്ത റബർ തോട്ടത്തിൽ വന്ന് വെടിമരുന്ന് കൈയിൽ വച്ച് കത്തിച്ച ശേഷം വീട്ടിൽ ഓടി കയറാൻ ശ്രമിച്ചു. വീടിൻ്റെ മുറ്റത്ത് എത്തും മുമ്പ് സ്ഫോടനം നടന്നു. മുരളീധരൻ തെറിച്ച് വീണ് അപ്പോൾ തന്നെ മരിച്ചു. ഭാര്യയ്ക്കും കുട്ടിക്കും പരിക്കുകൾ ഒന്നും സംഭവിച്ചില്ല.

പാറമടയിലാണ് മുരളീധരൻ ജോലി ചെയ്യുന്നത്. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് 15 വർഷമായി. ഭാര്യ: സരിത. മക്കൾ: വിഷ്‌ണു, വിഘ്‌നേശ്. മൃതദേഹം പോസ്റ്റ്മോര്‍ടെത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Keywords:  News, Thiruvananthapuram, Kerala, Death, Suicide, Police, Case, Explosives, State, Man died when an explosive device exploded in Thiruvananthapuram.
< !- START disable copy paste -->


നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia