തിരുവനന്തപുരത്ത് സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് പാറമട തൊഴിലാളി മരിച്ചു
Aug 14, 2021, 23:57 IST
തിരുവനന്തപുരം: (www.kvartha.com 14.08.2021) വെഞ്ഞാറമ്മൂട് തേമ്പാമൂടിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് പാറമട തൊഴിലാളി മരിച്ചു. തേമ്പാമൂട് സ്വദേശി മുരളി (45) യാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പൊലീസ് പ്രാഥമിക നിഗമനം.
ഭാര്യയെയും വീട്ടിലുള്ളവരെയും ഭീഷണിപ്പെടുത്തുന്നതിന് സ്ഫോടകവസ്തുവുമായി വീട്ടിലെത്തിയ മുരളി വീടിനുള്ളിലേക്ക് കടന്ന് ഭീകരാന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ സ്ഫോടകവസ്തു പൊട്ടിത്തെറിച്ചതെന്നാണ് വിവരം.
ഭാര്യയെയും വീട്ടിലുള്ളവരെയും ഭീഷണിപ്പെടുത്തുന്നതിന് സ്ഫോടകവസ്തുവുമായി വീട്ടിലെത്തിയ മുരളി വീടിനുള്ളിലേക്ക് കടന്ന് ഭീകരാന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ സ്ഫോടകവസ്തു പൊട്ടിത്തെറിച്ചതെന്നാണ് വിവരം.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: എഴ് മാസമായി ഭാര്യയുമായി പിണക്കത്തിലായായിരുന്ന മുരളീധരൻ ശനിയാഴ്ച ഉച്ചയ്ക്ക് മദ്യപിച്ച് വീട്ടിലെത്തി. വീടിനടുത്ത റബർ തോട്ടത്തിൽ വന്ന് വെടിമരുന്ന് കൈയിൽ വച്ച് കത്തിച്ച ശേഷം വീട്ടിൽ ഓടി കയറാൻ ശ്രമിച്ചു. വീടിൻ്റെ മുറ്റത്ത് എത്തും മുമ്പ് സ്ഫോടനം നടന്നു. മുരളീധരൻ തെറിച്ച് വീണ് അപ്പോൾ തന്നെ മരിച്ചു. ഭാര്യയ്ക്കും കുട്ടിക്കും പരിക്കുകൾ ഒന്നും സംഭവിച്ചില്ല.
പാറമടയിലാണ് മുരളീധരൻ ജോലി ചെയ്യുന്നത്. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് 15 വർഷമായി. ഭാര്യ: സരിത. മക്കൾ: വിഷ്‌ണു, വിഘ്‌നേശ്. മൃതദേഹം പോസ്റ്റ്മോര്‍ടെത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
Keywords: News, Thiruvananthapuram, Kerala, Death, Suicide, Police, Case, Explosives, State, Man died when an explosive device exploded in Thiruvananthapuram.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.