Accidental Death | ടിപര്‍ ലോറിയുടെ പിന്‍ഭാഗത്തെ വാതിലിനിടയില്‍ തല അകപ്പെട്ട് ഉടമയ്ക്ക് ദാരുണാന്ത്യം
Nov 15, 2022, 15:56 IST
ADVERTISEMENT
ആലപ്പുഴ: (www.kvartha.com) ടിപര്‍ ലോറിയുടെ പിന്‍ഭാഗത്തെ വാതിലിനിടയില്‍ തല അകപ്പെട്ട് ഉടമയ്ക്ക് ദാരുണാന്ത്യം. ലോറി ഉടമ പൊന്നാട് വാഴയില്‍ താജുദീന്‍ (50) ആണ് മരിച്ചത്. ആലപ്പുഴ വിജയ് ബീച് പാര്‍കിന് വടക്ക് തിങ്കളാഴ്ച രാവിലെ 9.30 നായിരുന്നു അപകടം. ബൈപാസ് വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട് കുഴിച്ചെടുത്ത മണ്ണ് നീക്കം ചെയ്യാന്‍ എത്തിയപ്പോഴായിരുന്നു അപകടം.
ടിപറില്‍ നിന്ന് നേരത്തെ ഇറക്കിയ ഗ്രാവലിന്റെ ബാക്കി മണ്ണുമാന്തി ഉപയോഗിച്ച് നീക്കുന്നതിനിടെ ഗ്രാവല്‍ പൂര്‍ണമായി നീങ്ങിയോ എന്നറിയാന്‍ താജുദീന്‍ തല അകത്തേക്കിട്ടുനോക്കുകയായിരുന്നു. ഇതിനിടെ തല വാതിലിനിടയില്‍ പെടുകയായിരുന്നു. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ താജുദീന്‍ സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. നോര്‍ത് പൊലീസ് കേസെടുത്തു. ഭാര്യ: ശെമി. മക്കള്‍: ആശിക്, ഹുസൈന്‍, ഇഹ്‌സാന്‍.
Keywords: Man Died in Tipper Lorry Accident, Alappuzha, News, Local News, Accidental Death, Police, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

