Accidental Death | ടിപര്‍ ലോറിയുടെ പിന്‍ഭാഗത്തെ വാതിലിനിടയില്‍ തല അകപ്പെട്ട് ഉടമയ്ക്ക് ദാരുണാന്ത്യം

 


ആലപ്പുഴ: (www.kvartha.com) ടിപര്‍ ലോറിയുടെ പിന്‍ഭാഗത്തെ വാതിലിനിടയില്‍ തല അകപ്പെട്ട് ഉടമയ്ക്ക് ദാരുണാന്ത്യം. ലോറി ഉടമ പൊന്നാട് വാഴയില്‍ താജുദീന്‍ (50) ആണ് മരിച്ചത്. ആലപ്പുഴ വിജയ് ബീച് പാര്‍കിന് വടക്ക് തിങ്കളാഴ്ച രാവിലെ 9.30 നായിരുന്നു അപകടം. ബൈപാസ് വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട് കുഴിച്ചെടുത്ത മണ്ണ് നീക്കം ചെയ്യാന്‍ എത്തിയപ്പോഴായിരുന്നു അപകടം.

Accidental Death | ടിപര്‍ ലോറിയുടെ പിന്‍ഭാഗത്തെ വാതിലിനിടയില്‍ തല അകപ്പെട്ട് ഉടമയ്ക്ക് ദാരുണാന്ത്യം

ടിപറില്‍ നിന്ന് നേരത്തെ ഇറക്കിയ ഗ്രാവലിന്റെ ബാക്കി മണ്ണുമാന്തി ഉപയോഗിച്ച് നീക്കുന്നതിനിടെ ഗ്രാവല്‍ പൂര്‍ണമായി നീങ്ങിയോ എന്നറിയാന്‍ താജുദീന്‍ തല അകത്തേക്കിട്ടുനോക്കുകയായിരുന്നു. ഇതിനിടെ തല വാതിലിനിടയില്‍ പെടുകയായിരുന്നു. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ താജുദീന്‍ സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. നോര്‍ത് പൊലീസ് കേസെടുത്തു. ഭാര്യ: ശെമി. മക്കള്‍: ആശിക്, ഹുസൈന്‍, ഇഹ്‌സാന്‍.

Keywords: Man Died in Tipper Lorry Accident, Alappuzha, News, Local News, Accidental Death, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia