Accidental Death | സന്നിധാനത്ത് വെടിപ്പുരക്ക് തീപിടിച്ചുണ്ടായ അപകടം; ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു
Jan 6, 2023, 19:28 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ശബരിമല: (www.kvartha.com) സന്നിധാനത്ത് വെടിപ്പുരക്ക് തീപിടിച്ചുണ്ടായ അപകടത്തില്‍ പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. ആലപ്പുഴ ചെങ്ങന്നൂര്‍ ചെറിയനാട് തോന്നയ്ക്കല്‍ ആറ്റുവാശ്ശേരി വടക്കേതില്‍ എ ആര്‍ ജയകുമാര്‍ (47) ആണ് മരിച്ചത്. 70 ശതമാനത്തോളം പൊള്ളലേറ്റ ജയകുമാര്‍ കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്.
സന്നിധാനത്തെ മാളികപ്പുറം നടയ്ക്ക് സമീപത്തെ വെടിപ്പുരയില്‍ വെടിവഴിപാടിനുള്ള കതിന നിറക്കുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായത്. ജയകുമാറിനൊപ്പം പരുക്കേറ്റ് ചികിത്സയില്‍ തുടരുന്ന ചെങ്ങന്നൂര്‍ സ്വദേശികളായ രജീഷ്, അമല്‍ എന്നിവരുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണ്.
Keywords: Man died in Sabarimala Kathina accident, Sabarimala, Sabarimala Temple, Accidental Death, Injured, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

