Accidental Death | സ്‌കൂടറില്‍ കാറിടിച്ച് യാത്രികന് ദാരുണാന്ത്യം; കൂടെയുണ്ടായിരുന്ന ഭാര്യക്ക് ഗുരുതരം
Aug 21, 2022, 14:10 IST
ADVERTISEMENT
കുറ്റിപ്പുറം: (www.kvartha.com) സ്‌കൂടറില്‍ കാറിടിച്ച് സ്‌കൂടര്‍ യാത്രികന് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന ഭാര്യക്ക് ഗുരുതരമായി പരിക്കേറ്റു. തിരൂര്‍ റോഡിലെ മഞ്ചാടിയില്‍ ശനിയാഴ്ച വൈകുന്നേരം 4.30-നാണ് അപകടം.
പുത്തനത്താണി കരിങ്കപ്പാറ കുന്നത്തോടത്ത് അബ്ദുള്‍ ഖാദര്‍ (48) ആണ് മരിച്ചത്. ഭാര്യ റുഖിയയെ (40) കോട്ടയ്ക്കലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടസ്ഥലത്തുവച്ചുതന്നെ അബ്ദുള്‍ ഖാദര്‍ മരിച്ചിരുന്നു.
കുറ്റിപ്പുറത്തുള്ള ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുത്തശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. എതിരെവന്ന ഇന്നോവ കാര്‍ മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ സ്‌കൂടറില്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ സ്‌കൂടര്‍ റോഡരികിലെ മതിലില്‍ ഇടിച്ചുതകര്‍ന്നു. മതിലില്‍നിന്ന് തകര്‍ന്നുവീണ ചെങ്കല്ലുകള്‍ക്കിടയില്‍നിന്ന് അബ്ദുള്‍ ഖാദറിനെ ഓടിയെത്തിയ പ്രദേശവാസികള്‍ പുറത്തെടുത്തപ്പോഴേക്കും മരിച്ചിരുന്നു.
അപകടമുണ്ടാക്കിയ കാര്‍ സ്‌കൂടറിലിടിച്ച ശേഷം മതിലിലിടിച്ച് തലകീഴായി മറിഞ്ഞതിനുശേഷമാണ് നിന്നത്. കാര്‍ യാത്രക്കാരായ ദമ്പതികള്‍ക്ക് നിസ്സാരപരിക്കുണ്ട്.
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കാര്‍ എതിര്‍ഭാഗത്തുനിന്ന് തെറ്റായ ദിശയില്‍ വന്ന് സ്‌കൂടറില്‍ ഇടിയ്ക്കുന്നതും സ്‌കൂടര്‍ യാത്രക്കാര്‍ തെറിച്ചുവീഴുന്നതും ദൃശ്യങ്ങളില്‍ കാണാം. സ്‌കൂടറിന്റെ പിറകിലിരുന്ന റുഖിയ സമീപത്തെ കടയുടെ മുകള്‍ഭാഗത്തേക്ക് ഉയര്‍ന്നുപൊങ്ങി വീഴുന്നതും ദൃശ്യങ്ങളിലുണ്ട്.
അബ്ദുള്‍ ഖാദറിന്റെ മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ടം നടത്തിയതിനുശേഷം കരിങ്കപ്പാറ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. അല്‍ ഐനില്‍ ജോലിചെയ്തിരുന്ന അബ്ദുള്‍ ഖാദര്‍ ഒരുമാസംമുമ്പാണ് നാട്ടിലെത്തിയത്. മക്കള്‍: ഫാത്വിമ ജുമൈലത്, മുഹമ്മദ് ജിനാന്‍.
Keywords: Man Died in Road Accident, Malappuram, News, Accidental Death, Injured, Hospital, Treatment, Dead Body, Kerala.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.