Accidental Death | പയ്യന്നൂരില്‍ കാറിടിച്ച് ഗുരുതരമായി പരുക്കേറ്റ മീന്‍വില്‍പനക്കാരന്‍ മരിച്ചു
Apr 14, 2023, 21:15 IST
പയ്യന്നൂര്‍: (www.kvartha.com) ബൈകില്‍ മീന്‍വില്‍പന നടത്തുന്നതിനിടെ കാര്‍ ഇടിച്ചു ഗുരുതരമായി പരുക്കേറ്റ വെളളൂര്‍ സ്വദേശിയായ മീന്‍വില്‍പനക്കാരന്‍ മരിച്ചു. വെളളൂര്‍ സ്വദേശിയും ശ്രീകണ്ഠാപുരം ചുഴലിയില്‍ താമസക്കാരനുമായ ചേനോത്ത് അബ്ദുല്‍ കരീ(62)മാണ് മരിച്ചത്. തളിപ്പറമ്പ് മാര്‍കറ്റില്‍ നിന്നും പയ്യന്നൂര്‍, വെളളൂര്‍ ഭാഗങ്ങളില്‍ മീന്‍വില്‍പന നടത്തി വരികയായിരുന്നു.
ഇക്കഴിഞ്ഞ മൂന്നിന് രാവിലെ ഏഴരയോടെ മീനുമായി വരുന്നതിനിടെയാണ് എടാട്ടു വച്ച് കാര്‍ ഇടിച്ചു അപകടത്തില്‍പ്പെടുന്നത്. സാരമായി പരുക്കേറ്റ അബ്ദുല്‍ കരീമിനെ സമീപവാസികള്‍ പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രിയിലും നില ഗുരുതരമായതിനെ തുടര്‍ന്ന് കണ്ണൂര്‍ മിംമ്സ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രിയാണ് മരിച്ചത്. ഭാര്യ: കെപി ആഇശ. മക്കള്‍: ശക്കീര്‍, സഫീറ, സഊദാബി.
Keywords: Man Died In Road Accident, Payyannur, News, Accidental Death, Injured, Hospital, Treatment, Fish Seller, Taliparamba, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.