Accidental Death | ക്ഷേത്രവെടിക്കെട്ടിനിടെ കരിമരുന്നിന് തീ പടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വെടിക്കെട്ടുകാരന്‍ മരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കുമരകം: (www.kvartha.com) ക്ഷേത്രവെടിക്കെട്ടിനിടെ കരിമരുന്നിന് തീ പടര്‍ന്ന് പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വെടിക്കെട്ടുകാരന്‍ മരിച്ചു. ശ്രീകുമാരമംഗലം ക്ഷേത്രത്തിന്റെ നെല്‍പറ പിരിവിനിടെ കരിമരുന്നിന് തീ പടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കുമരകം പള്ളിച്ചിറ തുരുത്തേല്‍ സാബു (60) ആണ് മരിച്ചത്.
Aster mims 04/11/2022

Accidental Death | ക്ഷേത്രവെടിക്കെട്ടിനിടെ കരിമരുന്നിന് തീ പടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വെടിക്കെട്ടുകാരന്‍ മരിച്ചു

കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 8.30 നായിരുന്നു അപകടം. ഗ്രാമത്തിലെ വീടുകളിലെത്തി ക്ഷേത്രത്തിലേക്ക് സ്വീകരിക്കുന്ന നെല്‍പറയുടെ മൂന്നാം ദിവസമാണ് അപകടം നടന്നത്. ചക്രംപടി മൂലേപ്പാടം പ്രദേശത്ത് നെല്‍പറ നടക്കുന്നതിനിടയില്‍ കരിമരുന്ന് നിറച്ച ബകറ്റിലേയ്ക്ക് തീ പടരുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് സാബു സമീപത്തെ തോട്ടിലെ വെള്ളത്തില്‍ ഇറങ്ങി കിടന്നു.

തുടര്‍ന്ന് കുമരകം ഗ്രാമപഞ്ചായതിന്റെ ആംബുലന്‍സില്‍ കോട്ടയം മെഡികല്‍ കോളജില്‍ എത്തിച്ചു. 75 ശതമാനത്തിലധികം പൊള്ളലേറ്റ സാബുവിനെ പൊള്ളല്‍ വിഭാഗം ഇന്റന്‍സീവ് കെയര്‍ യൂനിറ്റില്‍ പ്രവേശിപ്പിച്ചുവെങ്കിലും ചൊവ്വാഴ്ച രാവിലെ ഏഴുമണിയോടെ മരണം സംഭവിച്ചു. സംഭവത്തില്‍ അലക്ഷ്യമായി കരിമരുന്ന് കൈകാര്യം ചെയ്തതിന് കുമരകം പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്തിരുന്നു.

Keywords: Man died in firecracker explosion, Kottayam, News, Accidental Death, Injured, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia